TRENDING:

കണ്ണൂരിൽ ക്ഷേത്രത്തിലെ ഗാ‌നമേളയ്ക്കിടെ ഗണഗീതം പാടിയത് സിപിഎം പ്രവർത്തകർ തടസപ്പെടുത്തി; സംഘർഷം

Last Updated:

പരിപാടിക്കിടെ സദസിൽ നിന്നുള്ള ആവശ്യപ്രകാരം ഗായകസംഘം ഗണഗീതം ആലപിക്കുകയായിരുന്നു. എന്നാൽ, രണ്ട് സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി പാട്ട് തടസപ്പെടുത്തി

advertisement
കണ്ണൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ ഗണഗീതം പാടിയതിനെ ചൊല്ലി സിപിഎം-ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീമുത്തപ്പൻ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഗാനമേളയ്ക്കിടെ സംഘപരിവാർ വേദികളിൽ ആലപിക്കാറുള്ള ഗണഗീതം പാടിയതാണ് തർക്കത്തിന് കാരണമായത്.
ഗാനമേളയ്ക്കിടെ ഗണഗീതം പാടിയപ്പോൾ സിപിഎം പ്രവർത്തകർ വേദിയിലെത്തി തടസപ്പെടുത്തി
ഗാനമേളയ്ക്കിടെ ഗണഗീതം പാടിയപ്പോൾ സിപിഎം പ്രവർത്തകർ വേദിയിലെത്തി തടസപ്പെടുത്തി
advertisement

പരിപാടിക്കിടെ സദസിൽ നിന്നുള്ള ആവശ്യപ്രകാരം ഗായകസംഘം ഗണഗീതം ആലപിക്കുകയായിരുന്നു. എന്നാൽ, രണ്ട് സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി പാട്ട് തടസപ്പെടുത്തി. ക്ഷേത്ര സംഘാടക സമിതിയിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്ക് മുൻകൈയുള്ളതിനാൽ ഇത് വലിയ പ്രതിഷേധത്തിന് വഴിമാറി. പാട്ട് തടയാൻ ശ്രമിച്ച സിപിഎം പ്രവർത്തകരെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ മർദിക്കാൻ ശ്രമിച്ചുവെന്ന് ആരോപണം.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ചൊവ്വാഴ്ച വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഇരുവിഭാഗവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

advertisement

നാട്ടുകാർ ഇടപെട്ടാണ് നിലവിൽ രംഗം ശാന്തമാക്കിയത്. കണ്ണൂരിലെ ക്ഷേത്രോത്സവ വേദികളിൽ ഇത്തരം ഗണഗീതങ്ങൾ ആലപിക്കുന്നത് മുൻപും വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. സദസിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് ഗാനം ആലപിച്ചതെന്ന് ഗാനമേളാ സംഘം വിശദീകരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A clash broke out between CPM and BJP workers during a music concert organized as part of a temple festival in Kannur. The incident occurred during the festival at the Kannadipparamba Sree Muthappan Temple. The dispute began when a singer performed a Ganageetham (songs traditionally sung at Sangh Parivar gatherings) during the concert. CPM activists present at the venue reportedly objected to the performance, leading to a heated argument and subsequent physical alterations between the two groups.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ക്ഷേത്രത്തിലെ ഗാ‌നമേളയ്ക്കിടെ ഗണഗീതം പാടിയത് സിപിഎം പ്രവർത്തകർ തടസപ്പെടുത്തി; സംഘർഷം
Open in App
Home
Video
Impact Shorts
Web Stories