രാവിലെ വീട്ടിൽ നിന്ന് കുളിക്കാനായി പോയതായിരുന്നു. എന്നാൽ കുറെ സമയമായിട്ടും മകനെ കാണാത്തതിനെ തുടർന്ന് അമ്മ അന്വേഷിച്ച് കുളത്തിനടുത്തേക്ക് പോകുകയായിരുന്നു. എന്നാൽ ഇവിടെ എത്തിയപ്പോഴേക്കും മകൻ മുങ്ങിക്കിടക്കുന്ന കാഴ്ചയാണ് അമ്മ കണ്ടത്. ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
Also read-കണ്ണൂര്‍ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍; ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു
സംസ്ഥാനത്ത് മഴയും മഴക്കെടുതിയും തുടരുന്നു. പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കിയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാപക നാശനഷ്ടങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
advertisement
ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി. മലപ്പുറം മഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിനു മുകളിലേക്ക് മരം വീണുണ്ടായ അപകടത്തിൽ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വൈകിട്ട് 3.30 ഓടെ മഞ്ചേരി കാരക്കുന്നിലാണ് അപകടമുണ്ടായത്.