സോളാർ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ 25 പേജുള്ള കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടെന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞു. ഉമ്മൻചാണ്ടി തനിക്കെതിരെ രണ്ട് തവണ CBI അന്വേഷണത്തിന് ഉത്തരവിട്ടതിനാലാണ് കത്ത് പുറത്തുവിട്ടതെന്നും നന്ദകുമാർ പറഞ്ഞു.
സോളാർ ലൈംഗിക പീഡനത്തിലെ പരാതിക്കാരിയെ ശരണ്യ മനോജ് വിറ്റ് കാശാക്കിയെന്ന് ദലാൾ നന്ദകുമാർ. ഒരു ഡസൻ കത്തുകൾ ശരണ്യ മനോജ് തനിക്ക് തന്നു. കത്തിൽ മേൽ സാമ്പത്തിക ഇടപാട് നടന്നിട്ടില്ല. സാമ്പത്തിക സഹായമായാണ് ഒന്നേകാൽ ലക്ഷം രൂപ പരാതിക്കാരിക്ക് നൽകിയത്. തമ്പാനൂർ രവിയും, ബെന്നി ബെഹനാനും ചേർന്ന് അവരെ പണം നൽകാതെ പറ്റിച്ചുവെന്നും ദല്ലാൾ ആരോപിച്ചു.
advertisement
സോളാർ പീഡനത്തിലെ പരാതിക്കാരി ജയിലിൽ വച്ചെഴുതിയ കത്തിനെക്കുറിച്ച് വി എസ് അച്യുതാനന്ദനെയും പിണറായി വിജയനുമായും ചർച്ച നടത്തിയിരുന്നെന്ന് വിവാദ ദല്ലാൾ നന്ദകുമാർ. സോളാർ കേസിലെ പരാതിക്കാരി എഴുതിയ കത്തിനെകുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടത് വി എസ് അച്ചുതാനന്ദനാണ്. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയനെ നേരിൽ കണ്ടിട്ടില്ല. ഒന്നേകാൽ സോളാർ വിവാദം വഴി ഇടതുമുന്നണി നേട്ടമുണ്ടാക്കിയെന്നും നന്ദകുമാർ ആരോപിച്ചു.