TRENDING:

'റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാം';തലശ്ശേരി ആർച്ച് ബിഷപ്പ്

Last Updated:

കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്ന് തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: റബ്ബർ വില വർധിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന് തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.
advertisement

കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയ്ക്ക് തെരഞ്ഞെടുപ്പി ൽ സഹായം സഹായം നൽകുമെന്ന് ആർച്ച് ബിഷപ്പ്. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.

Also Read-‘140 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന മോദിയുടെ പ്രചാരണം പരിഹാസ്യം; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37% മാത്രമാണ് ബിജെപിയ്ക്ക് വോട്ട് ‘; യെച്ചൂരി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാം';തലശ്ശേരി ആർച്ച് ബിഷപ്പ്
Open in App
Home
Video
Impact Shorts
Web Stories