TRENDING:

രാഹുല്‍ ഈശ്വറിനെതിരെ തന്ത്രി കുടുംബത്തിന്റെ ശരിയായ നിലപാട് ഇതാണ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: രാഹുല്‍ ഈശ്വറിന് തന്ത്രി കുടുംബവുമായി  ബന്ധമില്ലെന്ന താഴ്മണ്‍ തന്ത്രി കുടുംബത്തിന്റെ പ്രസ്താവന വന്നത് മുതല്‍ തന്ത്രി കുടുംബത്തിന്റേതെന്ന പേരില്‍ നിരവധി പ്രസ്താവനകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താഴ്മണ്‍ കുടുംബത്തിന്റെ ഔദ്യേഗിക കുറിപ്പെന്ന പേരിലായിരുന്നു ഇവ പ്രചരിച്ചത് ഇതോടെ വ്യക്തവരുത്തി തന്ത്രി കുടുംബം രംഗത്തെത്തിയിരുക്കുകയാണ്.
advertisement

ഔദ്യേഗിക കുറിപ്പ് എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന പ്രസ്ഥാവന ശ്രദ്ധയില്‍ പെട്ടെന്നും ഇതാണ് ഇക്കാര്യത്തിലുള്ള ഞങ്ങളുടെ ശരിയായ നിലപാടെന്നും പറഞ്ഞ് താഴ്മണ്‍ തന്ത്രി കുടുംബാംഗം മഹേഷ് മോഹനനാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

ഇന്തോനേഷ്യയിൽ വിമാനം കടലിൽ തകർന്നുവീണു

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

രാഹുല്‍ ഈശ്വര്‍ എന്ന വ്യക്തിയെ പരാമര്‍ശിച്ചു കൊണ്ട് താഴ്മണ്‍ കുടുംബത്തിന്റെ ഔദ്യേഗിക കുറിപ്പ് എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന പ്രസ്ഥാവന ശ്രദ്ധയില്‍ പെട്ടു. ഇതാണ് ഇക്കാര്യത്തിലുള്ള ഞങ്ങളുടെ ശരിയായ നിലപാട്.

advertisement

തന്ത്രി സമൂഹം വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉറച്ചുനില്കും വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കുകയല്ല വേണ്ടത്. വിശ്വാസത്തേയും അനുഷ്ഠാനങ്ങളേയും സം

രക്ഷിക്കാനുളള ബാധ്യതയില്‍ നിന്നും താഴമണ്‍ കുടുംബവും തന്ത്രിമാരും ഒഴിഞ്ഞു മാറില്ല. രാഹുല്‍ ഈശ്വറിന്റേതായിവരുന്ന വാര്‍ത്തകളും സമീപനങ്ങളും തന്ത്രികുടുംബത്തിന്റെ നിലപാടാണെന്ന ധാരണ പരന്നിട്ടുണ്ട്. വിധിപ്രകാരം രാഹുല്‍ ഈശ്വറിന് ആചാര അനുഷ്ഠാന കാരൃങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരുബന്ധവുമില്ല പിന്‍തുടര്‍ച്ചാവകാശവുമില്ല. അത്തരം അഭിപ്രായങ്ങളോടും നടപടികളോടും ഞങ്ങള്‍ക്ക് യോജിപ്പുമില്ല.

ശബരിമല സ്ത്രീ പ്രവേശനം: ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത് നാല് ഹര്‍ജികള്‍ 

advertisement

ദേവസ്വം ബോര്‍ഡുമായി നല്ലബന്ധത്തിലാണ് തന്ത്രികുടുംബം ഇതുവരെയും പ്രവര്‍ത്തിച്ചിട്ടുളളത്. തുടര്‍ന്നും അങ്ങനെതന്നെയായിരിക്കും പത്തനംതിട്ടയില്‍ ബഹു.കേരള മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണ് എന്തെങ്കിലും തെറ്റിദ്ധാരണമൂലമാകാം മഖ്യമന്ത്രി ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങള്‍ വിചാരികാകുന്നു. സര്‍ക്കാരുമായോ ദേവസ്വം ബോര്‍ഡുമായോ ഒരുതരത്തിലുമുളള വിയോജിപ്പും ഇല്ല. ഭക്തജനങ്ങളുടെ ഐശ്വരൃമാണ് ഞങ്ങളുടെ ലക്ഷൃം സന്നിധാനം സമാധാനത്തിന്റേയും ഭക്തിയുടേയും സ്ഥാനമായി നിലനിര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാന്‍. പാടില്ല അയ്യപ്പ സന്നിധിയുടെ മഹത്വം കാത്തു സൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയും ആണ് വേണ്ടത്

advertisement

മഹേഷ് മോഹനര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

താഴ്മണ്‍ തന്ത്രി കുടുംബം

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുല്‍ ഈശ്വറിനെതിരെ തന്ത്രി കുടുംബത്തിന്റെ ശരിയായ നിലപാട് ഇതാണ്