ഇന്തോനേഷ്യയിൽ വിമാനം കടലിൽ തകർന്നുവീണു; അപകടത്തിൽപ്പെട്ടത് 188 യാത്രികർ
Last Updated:
ജക്കാർത്ത: ഇന്തോനേഷ്യയിൽ പറന്നുയർന്ന വിമാനം തകർന്നുവീണു. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പംഗ്കൽ പിനാംഗിലേക്ക് പോയ ലയൺ ബോയിങ് 737 മാക്സ് വിമാനമാണ് തകർന്നുവീണത്. വിമാനം ജാവാ കടലിൽ പതിച്ചതായാണ് സൂചന.
പറന്നുയർന്ന് മിനിട്ടുകൾക്കകം വിമാനത്തിന് എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. വിമാനത്തിൽ 188 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. രാവിലെ 6.20ന് പറന്നുയർന്ന വിമാനവുമായുള്ള ബന്ധം 13 മിനുട്ടിനകം വിച്ഛേദിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
പുതിയ വിമാനമായതിനാൽ സാങ്കേതിക തകരാറുണ്ടാകാൻ സാധ്യത കുറവാണെന്ന് അധികൃതർ അറിയിച്ചു. ബോയിങ് 737 മാക്സ് ജെറ്റ് വിമാനങ്ങൾ സർവീസ് ആരംഭിച്ചത് 2017ലാണ്. മലിന്ദോ എയറിന്റെ സബ്സിഡിയറി കമ്പനിയായ ലയൺ എയർ വാങ്ങിയ വിമാനമാണ് തകർന്നത്.
advertisement
ആയിരക്കണക്കിന് ദ്വീപുകൾ ഉള്ളതിനാൽ തന്നെ വ്യോമഗതാഗതത്തെയാണ് ഇന്തോനേഷ്യ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ സമീപകാലത്ത് നിരവധി വിമാന അപകടങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആഗസ്റ്റിൽ കിഴക്കൻ ഇന്തോനേഷ്യയിൽ വിമാനം തകർന്നുവീണ് എട്ടുപേർ മരിച്ചിരുന്നു. 2015 ആഗസ്റ്റിൽ യാത്രാവിമാനം മോശം കാലാവസ്ഥയെ തുടർന്ന് തകർന്നുവീണ് 54 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 29, 2018 8:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്തോനേഷ്യയിൽ വിമാനം കടലിൽ തകർന്നുവീണു; അപകടത്തിൽപ്പെട്ടത് 188 യാത്രികർ