ഞായറാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനായി ആറ്റിങ്ങൽ കൊല്ലമ്പുഴ ആറാട്ട്കടവിൽ പോയത്. കടവിന് സമീപത്തുനിന്ന് ചൂണ്ടയിടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപുഴ ആറാട്ടുകടവിന് സമീപം നദിയിൽ നാട്ടുകാർ മൃതദേഹം കണ്ടതിനെ തുടർന്ന് പോലീസിൽ
വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന്
മൃതദേഹം കരയ്ക്ക് എത്തിച്ചു. ഷമീറിന്‍റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. തുടർന്ന് മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയോടെയാണ് സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
advertisement
ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്നുതന്നെ ഇരുവരുടെയും ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.