TRENDING:

ഒസാമ ബിൻ ലാദന്‍റെ ചിത്രം പതിച്ച കാർ കൊല്ലത്ത് കസ്റ്റഡിയിലെടുത്തു

Last Updated:

സംസ്ഥാനത്ത് ആക്രമണത്തിനു ഭീകരസംഘടനകള്‍ പദ്ധതിയിട്ടിരുന്നു എന്ന വിവരം പുറത്തുവന്ന സാഹചര്യത്തിൽ കാറിൽ ആഗോളഭീകരനായിരുന്ന ഒസാമ ബിൻലാദന്‍റെ സ്റ്റിക്കർ പതിച്ച സംഭവത്തെ അന്വേഷണ ഏജൻസികൾ ഗൗരവമായാണ് കാണുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ഒസാമ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാളിൽ രജിസ്റ്റർ ചെയ്ത കാറിന്‍റെ ഉടമസ്ഥൻ കൊല്ലം പള്ളിമുക്ക് സ്വദേശിയാണ്. കാറിനെക്കുറിച്ച് സംസ്ഥാന പൊലീസും കേന്ദ്രരഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു.
advertisement

ഒസാമ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ കൊല്ലം നഗരത്തിലുടെ സഞ്ചരിക്കുന്ന വിവരം ഒരു യാത്രക്കാരനാണ് പൊലീസിനെ അറിയിച്ചത്. ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഇയാള്‍ പൊലീസിനു കൈമാറി. തുടർന്ന് ഇരവിപുരം പൊലീസ് നഗരത്തിൽ നിന്നു തന്നെ കാർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വാഹനം ഓടിച്ചിരുന്ന യുവാവിനെ ചോദ്യം ചെയ്തു. വിവാഹാവശ്യത്തിനായി കൊല്ലം പള്ളിമുക്ക് സ്വദേശിയില്‍ നിന്ന് വാടകയ്‌ക്കെടുത്തതാണ് കാറെന്നായിരുന്നു ഇയാളുടെ മൊഴി. തുടർന്ന് വാഹന ഉടമയെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഒരു വർഷം മുമ്പ് പശ്ചിമ ബംഗാളിൽ നിന്നു വാങ്ങിയതാണ് കാറെന്നാണ് ഇയാളുടെ മൊഴി.

advertisement

അന്താരാഷ്ട്ര വിപണിയിലെ മസാല ബോണ്ട് വില്‍പനയെകുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥസംഘം ലണ്ടനിലേക്ക്

കാറിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്. സംസ്ഥാനത്ത് ആക്രമണത്തിനു ഭീകരസംഘടനകള്‍ പദ്ധതിയിട്ടിരുന്നു എന്ന വിവരം പുറത്തുവന്ന സാഹചര്യത്തിൽ കാറിൽ ആഗോളഭീകരനായിരുന്ന ഒസാമ ബിൻലാദന്‍റെ സ്റ്റിക്കർ പതിച്ച സംഭവത്തെ അന്വേഷണ ഏജൻസികൾ ഗൗരവമായാണ് കാണുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒസാമ ബിൻ ലാദന്‍റെ ചിത്രം പതിച്ച കാർ കൊല്ലത്ത് കസ്റ്റഡിയിലെടുത്തു