അന്താരാഷ്ട്ര വിപണിയിലെ മസാല ബോണ്ട് വില്‍പനയെകുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥസംഘം ലണ്ടനിലേക്ക്

Last Updated:

കിഫ്ബി ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജുല തോമസിന്റ നേതൃത്വത്തിലുള്ള ഏഴ് അംഗസംഘമാണ് ലണ്ടനിലേക്ക് പോകുന്നത്

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിലെ മസാല ബോണ്ട് വില്‍പനയെകുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥസംഘം ലണ്ടനിലേക്ക്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)യാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കിഫ്ബി ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജുല തോമസിന്റ നേതൃത്വത്തിലുള്ള ഏഴ് അംഗസംഘമാണ് ലണ്ടനിലേക്ക് പോകുന്നത്.
ഈ മാസം 16 മുതല്‍ 18 വരെയാണ് ഉദ്യോഗസ്ഥസംഘത്തിന്റെ ലണ്ടന്‍ സന്ദര്‍ശനം. സ്റ്റാന്‍ഡേര്‍ഡ് ചാറ്റേര്‍ട് ബാങ്കിന്റെയും ആക്സസ് ബാങ്കിന്റെ വിദഗ്ധര്‍ കേരളസംഘത്തിന് പരിശീലനം നല്‍കും. അന്താരാഷ്ട്ര വിപണിയിലെ ബോണ്ട് വില്‍പനക്കുള്ള സാമ്പത്തിക-നിയമപരമായ പരിശീനത്തിനാണ് കേരളസംഘത്തിന്റെ യാത്ര.
Also read: എന്താണ് മസാല ബോണ്ട്? അറിയേണ്ടതെല്ലാം
ആനി ജുലയ്‌ക്കൊപ്പം കിഫ്ബി ഡെപ്യൂട്ടി മാനേജര്‍ സുശീല്‍ കുമാര്‍, സെക്ഷന്‍ ഓഫീസറായ ജ്യോതി ലക്ഷ്മി, അസിസ്റ്റന്റുമാരായ ഹേമന്ത് ആര്‍എസ്, വിഎസ് ഷാരോണ്‍, ടിവി സൂരജ്, നൗഷാദ് എ എന്നിവരാണ് ഏഴംഗ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അന്താരാഷ്ട്ര വിപണിയിലെ മസാല ബോണ്ട് വില്‍പനയെകുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥസംഘം ലണ്ടനിലേക്ക്
Next Article
advertisement
സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് പരാതി;തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി
സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് പരാതി;തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി
  • ബിജെപി സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി നിൽക്കാൻ ആനന്ദ് തീരുമാനിച്ചിരുന്നു.

  • ആനന്ദ് കെ.തമ്പി ആത്മഹത്യ കുറിപ്പിൽ ആർഎസ്എസ്, ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

  • ബിജെപി, ആർഎസ്എസ് പ്രവർത്തകർ മാനസിക സമ്മർദം സൃഷ്ടിച്ചുവെന്ന് ആനന്ദ് ആത്മഹത്യ കുറിപ്പിൽ ആരോപിച്ചു.

View All
advertisement