അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രമായിരുന്നു ഇന്ന് പരിഗണിച്ചത്. അഭിഭാഷകർ ഇരിക്കുന്ന സ്ഥലത്തും കനത്ത ദുർഗന്ധമുണ്ടായിരുന്നു. കേസുകള്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവച്ചത്.
Also Read : ഹൈക്കോടതി ഹാളില്‍ മരപ്പട്ടി മൂത്രത്തിന്റെ ദുർഗന്ധം; കോടതി നടപടികൾ നിർത്തിവെച്ചു
കോടതി ഹാളിൽ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. കോടതി ഹാളിൽ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് അടിയന്തര ഹർജികൾ പരിഗണിച്ചശേഷം കോടതി പിരിഞ്ഞത്. കോടതി ഹാൾ വൃത്തിയാക്കിയശേഷം വീണ്ടും കേസുകൾ പരിഗണിക്കും. ഹൈക്കോടതിയിൽ നേരത്തെ തന്നെ മരപ്പട്ടി ശല്യം ഉണ്ട്.
advertisement
സീലിങ് വഴി അകത്തെത്തിയ മരപ്പട്ടി ഹാളിൽ മൂത്രമൊഴിച്ചുവെക്കുകയായിരുന്നുവെന്ന് കരുതുന്നു. ഹൈക്കോടതിയിലെ ഒന്നാംനമ്പർ ചേംബറിലാണ് സംഭവം. കോടതിമുറിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ ആണ് സിറ്റിങ് നിർത്തിവെച്ചത്. ഇതിനിടയിലാണ് മരപ്പട്ടിയെയും പിടികൂടിയത്.