തലശ്ശേരി പാലിശ്ശേരി പൊലീസ് ക്വാർട്ടേഴ്സിനു പിറകിലെ നബാംസ് വീട്ടിൽ ഡോ മഹ ബഷീർ മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം. മരണസമയത്ത് അഞ്ചുമാസം ഗർഭിണി ആയിരുന്നു. ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
രണ്ടുദിവസം മുമ്പ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. പക്ഷേ, ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. കാസർകോട് മേൽപ്പറമ്പിലെ ഡോ സവാഫറിന്റെ ഭാര്യയാണ്. പാലിശ്ശേരി പി സി അബ്ദുൾ ബഷീർ, നസറിയ ബഷീർ എന്നിവരാണ് മാതാപിതാക്കൾ.
advertisement
‘അള്ളാഹു ക്ഷമിക്കണം’: അനാഥരുടെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ റമദാൻ വ്രതം മുറിച്ച് യുപി
ഡ്രൈവർ
മൃതദേഹം തലശ്ശേരിയിൽ എത്തിച്ച് സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വെള്ളക്കെട്ടിൽ മുങ്ങി താഴ്ന്ന രണ്ടു വയസുകാരന് രക്ഷകനായി പ്ലസ് വൺ വിദ്യാർത്ഥി
കഴിഞ്ഞദിവസം, കോവിഡ് ബാധിച്ച് വയനാട്ടിലെ ലാബ് ടെക്നീഷ്യനായ ആരോഗ്യപ്രവർത്തകയും മരിച്ചിരുന്നു