കഴിഞ്ഞ വർഷം മാർച്ച് മുതൽ ക്ഷേമ പെൻഷൻ വിതരണം അതത് മാസം തന്നെ നടക്കുന്നുണ്ട്. മുമ്പ് സാമ്പത്തിക പ്രതിസന്ധികാരണം 5 ഗഡു കുടിശികയായിരുന്നു. ഇതിൽ രണ്ട് ഗഡു കഴഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്തിരുന്നു
നിലവിൽ കുടിശികയുള്ള മൂന്ന് ഗഡുക്കളിൽ ഒരു ഗഡുവാണ് മെയ് മാസത്തെ പെൻഷനൊപ്പം നൽകുന്നത്. ഇതിന് ശേഷം രണ്ട് ഗഡു കൂടി വിതരണം ചെയ്യാനുണ്ടാകും. സംസ്ഥാനത്ത് ഇപ്പോൾ 62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 24, 2025 3:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേമ പെൻഷൻ കുടിശികയുടെ ഒരു ഗഡു കൂടി ധനകാര്യ വകുപ്പ് അനുവദിച്ചു; അടുത്ത മാസം രണ്ട് ഗഡു ഒരുമിച്ച്