ഡി.വൈ.എഫ്.ഐ സംഘം ആക്രമിച്ച പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കണ്ണന്താനം.
ആക്രമണത്തില്‍ ഭയന്ന് പള്ളിയില്‍ അഭയം തേടിയ ആറ് കുടുംബങ്ങളെയും കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ബി.ടെക് വിദ്യാര്‍ത്ഥിനിയായ എമിയെയും മന്ത്രി സന്ദര്‍ശിച്ചു.
ശബരിമല: 'പ്രശ്നം സങ്കീർണമാക്കിയത് സർക്കാർ' രൂക്ഷ വിമർശനവുമായി NSS
ഡിവൈഎഫ്‌ഐ ഭീഷണിയെ തുടര്‍ന്ന് പത്ത് ദിവസത്തോളം പള്ളിയില്‍ അഭയം തേടിയ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നെന്നും അവരുടെ ഭയം വിട്ടു മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിശ്വാസികളുടെ സ്വത്തും ജീവനും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കൂടെയുണ്ടാകും. കേരള സമൂഹത്തില്‍ മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നതയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നെന്നും മന്ത്രി പറഞ്ഞു.
advertisement