ശബരിമല: 'പ്രശ്നം സങ്കീർണമാക്കിയത് സർക്കാർ' രൂക്ഷ വിമർശനവുമായി NSS
Last Updated:
ചങ്ങനാശേരി: സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും എൻഎസ്എസ്. സംസ്ഥാനത്തെ കലാപത്തിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് എൻഎസ്എസ് ആരോപിച്ചു. വിശ്വാസലംഘനത്തിനെതിരായി സമാധാനപരമാതി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു. വിശ്വാസം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. നവോത്ഥാനത്തിന്റെ പേരിൽ സിപിഎം നയം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
സുപ്രീം കോടതി വിധിയുടെ മറവിൽ നവോഥാനത്തിന്‍റെ പേരുപറഞ്ഞ് ശബരിമലയിലെ യുവതിപ്രവേശനത്തിലൂടെ ആചാരനുഷ്ഠാനങ്ങൾ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിതനീക്കം നടക്കുന്നുവെന്ന് സുകുമാരൻ നായർ പറഞ്ഞു. ജനങ്ങൾ നൽകിയ അധികാരം കൈയിൽവെച്ചുകൊണ്ട് ഏത് ഹീനമാർഗവും ഉപയോഗിച്ച് പാർട്ടിയുടെ നയം നടപ്പാക്കുകയാണ് ഇതിന്‍റെ പിന്നിലെ ലക്ഷ്യമെന്ന സംശയിക്കുന്നതിൽ തെറ്റുപറയാനാവില്ല. ആദ്യം മുതൽക്കേ സമാധാനപരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നം ഇത്രയും സങ്കീർണമാക്കിയത് സർക്കാരാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
advertisement
അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസിൽ കുടുക്കി ജയിലടയ്ക്കുക, നാട്ടിൽ മുവുവൻ അരാജകത്വം സൃഷ്ടിക്കുക, ഏന്തു കള്ളവും മാറിമാറിപ്പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാൻ ശ്രമിക്കുക, ഹൈന്ദവാചാര്യൻമാരെ അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക- ഇതെല്ലാമല്ലേ സർക്കാർ ഇവിടെ നടത്തുന്നത്? ഇത് ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതാണോ?- സുകുമാരൻ നായർ ചോദിച്ചു.
ശബരിമലയിലെ നിലവിലെ ആചാരങ്ങൾ സംരക്ഷിച്ച് വിശ്വാസം നിലനിർത്തേണ്ടത് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആവശ്യമാണെന്ന് സുകുമാരൻ നായർ പറഞ്ഞു. സർക്കാർ അത് ചെയ്തില്ലെങ്കിൽ വിശ്വാസികൾ രംഗത്തുവരുന്നതിൽ തെറ്റ് പറയാനാകുമോ? അതിന് രാഷ്ട്രീയനിറം കൊടുത്ത് സർക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2019 12:04 PM IST