ഇന്ദിര ഗാന്ധി ജയിച്ചിരുന്നെങ്കിൽ രാജ്യത്തിന്റെ അവസ്ഥ എന്തായേനെയെന്നും ഇന്ദിര പിന്തുടർന്നത് ക്രൂരതകളെന്നും ഗവർണർ. ഇന്നത്തെ പരിപാടിക്കെതിരെ എന്തിനാണ് പ്രതിഷേധമെന്നും ഇത് ശരിക്കും ജനാധിപത്യമാണോയെന്നും അദ്ദേഹം ചോദിച്ചു. ഇത് ജനാധിപത്യം ആണോ ഇന്ദിരാഗാന്ധിയുടെ ജനാധിപത്യമാണോ.
എതിരഭിപ്രായമുണ്ടെങ്കിൽ അത് പറയണം. സഹിഷ്ണുത വേണം.ഹോളിലേക്ക് ആരെയും കടക്കാൻ അനുവദിക്കാതെ ഇരുന്നു
ഗവർണറെയും കടക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. ഇതെന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിച്ചു. പരിപാടിയെ എതിർക്കാം എന്നാൽ പരിപാടി നടത്താൻ അനുവദിക്കാതിരിക്കുന്നത് ജനാധിപത്യമല്ല. എല്ലാവരെയും സംസാരിക്കാൻ അനുവദിക്കണം.
advertisement
എന്തിനാണ് ഇത്തരം സംഘർഷങ്ങൾ. കേരളത്തിൽ എത്തുമ്പോൾ സംഘർഷത്തിന് ഇല്ലെന്ന് ഞാൻ പറഞ്ഞതാണെന്നും നിലപാടിൽ മാറ്റമില്ലെന്നും ഗവർണർ. തർക്കത്തിൽ ഇല്ലെന്നു പറഞ്ഞാൽ ഒത്തുതീർപ്പിന് ആണെന്ന് കരുതരുത്. ആരെയും ടാർഗറ്റ് ചെയ്യാൻ കരുതുന്നില്ല. അസഹിഷ്ണുത ഈ മണ്ണിൻറെ ഭാഗമല്ല. ആരെയും ലക്ഷ്യമിടുന്നില്ല എന്തുവേണമെങ്കിലും സംസാരിക്കാൻ തയ്യാറാണ് .
പക്ഷേ ഇതുപോലുള്ള അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന പരിപാടിയിലാണ് ചിത്രം വെച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കുകയായിരുന്നു.