TRENDING:

'ഒരാൾക്ക് സ്വയം കഴുത്ത് മുറിക്കാനാകില്ല'; നവവധുവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവിന്റെ പിതാവ്

Last Updated:

ഭർത്താവിന്റെ അമ്മയുമായുള്ള പ്രശ്നങ്ങളാണ് ആതിരയുടെ മരണത്തിന് കാരണമായതെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഭർതൃവീട്ടിലെ കുളിമുറിയിൽ നവവധുവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് മരിച്ച യുവതിയുടെ ഭർത്താവിന്റെ പിതാവ്. സ്വയം കഴുത്തും കൈ ഞരമ്പുകളും ഒരാൾക്ക് ഒറ്റയ്ക്ക് മുറിക്കാൻ കഴിയില്ലെന്നും സംശയങ്ങൾ തെളിയണമെന്നും ഭർതൃപിതാവ് പറഞ്ഞു. വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
advertisement

കല്ലമ്പലം മുത്താന ഗുരുനഗർ സുനിത ഭവനിൽ ആതിരയെ (24) കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടു മണിയോടെ ആതിരയുടെ ഭർത്താവ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പിതാവുമായി ആശുപത്രിയിൽ പോയിരുന്നു. You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] ആതിരയുടെ അമ്മ ശ്രീന പതിനൊന്നു മണിയോടെ വീട്ടിലെത്തിയപ്പോൾ കതകു തുറന്ന നിലയിൽ ആയിരുന്നു. ആതിരയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് ശരത്തിനെ ഫോണിൽ വിളിച്ചു. തുടർന്ന് ശരത്ത് എത്തി വീട് പരിശോധിച്ചപ്പോൾ കുളിമുറി അകത്തു നിന്ന് കുത്തിയിട്ടിരിക്കുന്നതായി കണ്ടു.

advertisement

ബലം പ്രയോഗിച്ച് കുളിമുറിയുടെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ആതിരയെയാണ് കണ്ടത്. തൊട്ടടുത്ത് നിന്ന് കത്തിയും കണ്ടെടുത്തു. അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭർത്താവിന്റെ അമ്മയുമായുള്ള പ്രശ്നങ്ങളാണ് ആതിരയുടെ മരണത്തിന് കാരണമായതെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരാൾക്ക് സ്വയം കഴുത്ത് മുറിക്കാനാകില്ല'; നവവധുവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവിന്റെ പിതാവ്
Open in App
Home
Video
Impact Shorts
Web Stories