TRENDING:

'വയോധികയെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ മാധ്യമങ്ങൾ അധിക്ഷേപിക്കുന്നു' വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ

Last Updated:

ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതിയില്‍ പൊലീസിന്റെയും വനിതാ കമ്മിഷന്റെയും ഭാഗത്തുനിന്നുള്ള നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കേ തന്നെ വിളിച്ച്‌ കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വയോധികയെ അധിക്ഷേപിച്ചു സംസാരിച്ച സംഭവത്തില്‍ മാധ്യമങ്ങളെ പഴിപറഞ്ഞു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. വനിതാ കമ്മിഷന്‍ അധ്യക്ഷയെ നിരന്തരം അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചു കാട്ടി പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് മാധ്യമങ്ങള്‍ ചിന്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
advertisement

വയോധികയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് സത്യസന്ധമാണെന്ന വിശ്വാസത്തോടെ സമൂഹമാധ്യമങ്ങളില്‍ തുടര്‍ന്നും പ്രചരിക്കുമെന്ന ബോധ്യം മാധ്യമങ്ങള്‍ക്കുണ്ടാകണം. ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതിയില്‍ പൊലീസിന്റെയും വനിതാ കമ്മിഷന്റെയും ഭാഗത്തുനിന്നുള്ള നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കേ തന്നെ വിളിച്ച്‌ കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല.

നൂറുകണക്കിന് പരാതികള്‍ ലഭിക്കുമ്ബോള്‍ എല്ലാ പരാതികളും ഓര്‍ത്തു വയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഫോണ്‍ വിളിച്ചയാളുടെ ആശയവിനിമയത്തിലെ അവ്യക്തത കൊണ്ടാണ് പുതിയ പരാതിയാണെന്ന ധാരണയില്‍ ഉപദേശ രൂപേണ ചോദിക്കാന്‍ ഇടയാക്കിയത് എന്നും ജോസഫൈന്‍ പറഞ്ഞു.

advertisement

You May Also Like- 'എന്നാ 89 വയസുളള തള്ളേ വനിതാ കമ്മീഷനിലെത്തിക്ക്' പരാതിയുമായെത്തിയ ബന്ധുവിനെ വനിതാ കമ്മീഷൻ അധ്യക്ഷ അധിക്ഷേപിച്ചെന്ന് പരാതി

തനിക്കുണ്ടായ ദുരവസ്ഥ ആർക്കും ഉണ്ടാകരുതെന്ന് പത്തനംതിട്ട കോട്ടാങ്ങ. താമരശേരിൽ ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. അയൽ വാസിയുടെ മർദ്ദനത്തിൽ വാരിയെല്ലിന് ക്ഷതമേറ്റു റാന്നി താലൂക്ക് ആശുപത്രിയിൽ മൂന്നു ദിവസവും തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. 2020 മാർച്ചിലും ഡിസംബറിലും വനിതാ കമ്മീഷൻ സിറ്റിങ്ങുകളിൽ പങ്കെടുക്കാൻ വിളിച്ചെങ്കിലും അനാരോഗ്യം കാരണം പോകാനായില്ല. 28ന് പറക്കോട് നടക്കുന്ന സിറ്റിങ്ങിൽ പങ്കെടുക്കാൻ വിളിച്ചെങ്കിലും യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് പറയാനാണ് വനിതാ കമ്മീഷനെ ബന്ധു വിളിച്ചതെന്നും ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു.

advertisement

അതേസമയം വയോധികയെ വനിതാ കമ്മീഷൻ അധ്യക്ഷ അപമാനിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എഴുത്തുകാരൻ ടി പത്മനാഭൻ ഉൾപ്പടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തി. ഇനി 90 വയസുള്ള തന്നെയും വനിതാ കമ്മീഷൻ വിളിച്ചുവരുത്തുമോയെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇത്തരം വീഴ്ചകളിൽ മറഞ്ഞു പോകുമെന്നും താൻ എതിരാളിയല്ല, ശുഭകാംക്ഷിയാണെന്നും ടി പത്മനാഭൻ പറഞ്ഞു.

അയൽവാസിയുടെ മർദ്ദനത്തിനത്തിനിരയായ 89 കാരിയുടെ ബന്ധുവിനെ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചെന്നായിരുന്നു പരാതി. കമ്മീഷൻ സിറ്റിംഗ് മാറ്റുന്നത് സംബന്ധിച്ച് ഫോൺ ചെയ്തപ്പോഴാണ് '89കാരി തള്ളയുടെ പരാതി എന്തിനാണ് വനിതാ കമ്മിഷന് നൽകിയത്' എന്ന് എം.സി ജോസഫൈൻ ചോദിച്ചത്. ജോസഫൈനുമായുള്ള സംഭാഷണം ന്യൂസ്‌ 18 ആണ് പുറത്തുവിട്ടത്. വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ പറഞ്ഞ സ്ഥലത്ത് ഹാജരാകണം. 89 കാരി തള്ളയെ കൊണ്ട് പരാതി നൽകിയ നിന്നെയൊക്കെ എന്തു പറയണമെന്നും ജോസഫൈൻ ചോദിക്കുന്നു. ഇതിനിടെ വൃദ്ധ മാതാവിന് ഇത്രയും ദൂരം യാത്ര ചെയ്യാനാവില്ലെന്ന് ബന്ധുവായ ഉല്ലാസ് പറയുന്നുണ്ട്. പിന്നെ എന്തിനാണ് പരാതി നൽകിയത് എന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ചോദിക്കുന്നത്. സിറ്റിങ്ങിന് വരണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കൂവെന്നും പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വയോധികയെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ മാധ്യമങ്ങൾ അധിക്ഷേപിക്കുന്നു' വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ
Open in App
Home
Video
Impact Shorts
Web Stories