അക്‌സസ് കണ്ട്രോള്‍ സംവിധനമാണ് സെക്രട്ടേറിയേറ്റില്‍ സ്ഥാപിക്കുന്നത്.
കെല്‍ട്രോണാണ്(keltron) പദ്ധതി നടപ്പിലാക്കുന്നത്. 1,95,40,633 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതിക്ഷിക്കുന്നത്. സെക്രട്ടേറിയേറ്റില്‍ പ്രവേശിക്കാനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ട് നടപടി.
നിലവിലുള്ള ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനത്തെ പുതിയ അക്‌സസ് കണ്ട്രോള്‍ സിസ്റ്റവുമായി ബന്ധിപ്പിക്കും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
Cases of Politicians | മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകള്‍ അഞ്ചു വര്‍ഷത്തിനിടെ പിന്‍വലിച്ചു; മുഖ്യമന്ത്രി
അഞ്ചു വര്‍ഷത്തിനിടെ മന്ത്രിമാരും(Ministers) എംഎല്‍എമാരും(MLA) പ്രതികളായ 128 കേസുകള്‍(Case) പിന്‍വലിച്ചെന്ന്(Withdrawn) മുഖ്യമന്ത്രി പിണറായി വിജയന്‍(Chief Minister Pinarayi Vijayan). ഇതില്‍ 2007 മുതലുള്ള കേസുകളുണ്ട്. നിയമസഭയില്‍ കെ കെ രമയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
advertisement
50 കേസുകള്‍ പിന്‍വലിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതി അനുമതി തേടിയത്. എന്നാല്‍ 128 കേസുകള്‍ പിന്‍വലിക്കാനാണ് കോടതി അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിന്‍വലിച്ചവയില്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ ആറു കേസുകളും ഉള്‍പ്പെടുന്നു.
ഏറ്റവും കൂടുതല്‍ പിന്‍വലിച്ചത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ കേസുകളാണ്. 13 കേസുകളാണ് മന്ത്രിക്കെതിരെ ഉണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഏഴു കേസുകള്‍ പിന്‍വലിച്ചു. മറ്റ് മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എംഎല്‍എമാര്‍ക്കെതിരെയുള്ള 94 കേസുകളും പിന്‍വലിച്ചിട്ടുണ്ട്.
Mullaipperiyar Dam | മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.05 അടിയായി; രണ്ടാം മുന്നറിയിപ്പ് നല്‍കി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍(Mullapperiyar) ജലനിരപ്പ്(Water level) 138.05 അടിയായി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ്(Second Warning Alert) നല്‍കി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകുന്നേരം കനത്ത മഴ പെയ്തിരുന്നു. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ നാളെ(വെള്ളിയാഴ്ച) രാവിലെ ഏഴിന് ഡാം തുറക്കുമെന്ന് കേരളത്തെ തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.
സെക്കണ്ടില്‍ 3800ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ പെരിയാര്‍ നദിയിലൂടെ ഇടുക്കി അണക്കെട്ടിലാണ് എത്തുക.
അതേസമയം ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനം സജ്ജമാണെന്നും ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ ബുധനാഴ്ച നിലപാടറിയിച്ചിരുന്നു. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മേല്‍നോട്ട സമിതി അറിയിച്ചു. മേല്‍നോട്ട സമിതി റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കേരളത്തോട് കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള- തമിഴ്നാട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുമെന്നും ഇതിനിടെ അറിയിപ്പുണ്ടായി. ഡിസംബറില്‍ ചെന്നൈയില്‍ വച്ചാണ് എം കെ സ്റ്റാലിനും പിണറായി വിജയനും തമ്മില്‍ കാണുക. അണക്കെട്ടിന്റെ ബലക്ഷയം, സുരക്ഷാ നടപടികള്‍ അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകനും കേരളത്തില്‍നിന്ന് റോഷി അഗസ്റ്റിനും ചര്‍ച്ചയില്‍ പങ്കെടുക്കും.