ചെന്നൈ: മുല്ലപ്പെരിയാര് ഡാം(Mullapperiyar Dam) തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്(CM Pinarayi Vijayan) തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ(CM M K Stalin) കത്ത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുമെന്ന് സ്റ്റാലിന്. സുപ്രീം കോടതി നിര്ദ്ദേശിച്ച അളവിലുള്ള ജലം മാത്രമാണ് ഡാമില് നിലനിര്ത്തിയിട്ടുള്ളതെന്നും എം.കെ. സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില് പറയുന്നു.
വൈഗ ഡാമിലേക്ക് പരമാവധി ജലം എത്തക്കും. ഡാമിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാന് ഉദ്യോഗസ്ഥര്ക്ക് നിര്ദ്ദേശം നല്കി.
അതേസമയം ജലനിരപ്പ് താഴ്ന്നില്ലെങ്കില് മുല്ലപ്പെരിയാര് അണക്കെട്ട് വെള്ളിയാഴ്ച (ഒക്ടോബര് 29ന്) രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഡാം തുറക്കുന്നതിന് മുന്പായുള്ള മുന്നൊരുക്കങ്ങള് കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
Wrote to @CMOKerala Thiru @vijayanpinarayi expressing concern over the recent floods and extending TN's help by all possible means.
With reference to MullaiPeriyar Dam, I've assured him that TN govt will ensure that interests of both states and our people are well safeguarded. pic.twitter.com/2JoTUWmxx7
— M.K.Stalin (@mkstalin) October 27, 2021
അതുകൊണ്ടുതന്നെ ഇക്കാര്യത്തില് സംസ്ഥാനം സജ്ജമാണെന്നും മന്ത്രി അറിയിച്ചു. നിലവില് 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്ഡില് 3,800 ഘനയടിയാണ് ഇപ്പോള് ഒഴുകിയെത്തുന്ന ജലം. 2,300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
അതേസമയം, മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പില് മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്നോട്ട സമിതി സുപ്രീംകോടതിയില് ബുധനാഴ്ച നിലപാടറിയിച്ചിരുന്നു. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മേല്നോട്ട സമിതി അറിയിച്ചു. മേല്നോട്ട സമിതി റിപ്പോര്ട്ടില് മറുപടി നല്കാന് കേരളത്തോട് കോടതി നിര്ദേശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാര് വിഷയത്തില് കേരള- തമിഴ്നാട് മുഖ്യമന്ത്രിമാര് തമ്മില് ചര്ച്ച നടത്തുമെന്നും ഇതിനിടെ അറിയിപ്പുണ്ടായി. ഡിസംബറില് ചെന്നൈയില് വച്ചാണ് എം കെ സ്റ്റാലിനും പിണറായി വിജയനും തമ്മില് കാണുക. അണക്കെട്ടിന്റെ ബലക്ഷയം, സുരക്ഷാ നടപടികള് അടക്കമുള്ള വിഷയങ്ങള് മുഖ്യമന്ത്രിമാര് ചര്ച്ച ചെയ്യുമെന്നാണ് വിവരം. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകനും കേരളത്തില്നിന്ന് റോഷി അഗസ്റ്റിനും ചര്ച്ചയില് പങ്കെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, MK Stalin, Mullaipperiyar, Mullaipperiyar dam