ബിജെപി (BJP), ആർഎസ്എസ് (RSS) നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വ്യക്തി വിവരങ്ങൾ പോലീസ് ശേഖരിച്ചത് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് ചോർത്തി നൽകുകയാണ് അനസ് ചെയ്തത്. പോലീസിന്റെ ഔദ്യോഗിക വിവരം ചോർത്തിയെന്ന ആരോപണം ശരിവക്കുന്ന കണ്ടെത്തലുകളോടെ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി അന്വേഷണ റിപ്പോർട്ട് ജില്ല പോലീസ് മേധാവിക്ക് നൽകിയത്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എ ജി ലാൽ ആണ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ആരോപണങ്ങൾ ശരിവെക്കുന്ന കാര്യങ്ങളാണ് അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
advertisement
പുതിയ ക്വട്ടേഷൻ സംഘത്തിന്‍റെ നേതാവാകാൻ ശ്രമിക്കുന്നതിനിടെ പിടികിട്ടാപ്പുള്ളിയായ യുവാവ് അറസ്റ്റിൽ
മലപ്പുറം: നിരവധി കേസുകളുള്ള പിടികിട്ടാപുള്ളിയും ഗുണ്ടാ സംഘത്തിലെ പ്രധാന അംഗവുമായ പ്രതി പിടിയിൽ. തൃശുർ അമ്മാടം തന്നംക്കാവിൽ രൂപേഷ് (35 ) നെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൃശ്ശൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. കടവ് രഞ്ജിത്ത് എന്ന ഗുണ്ടാ നേതാവിന്‍റെ സംഘമായിരുന്ന രൂപേഷ്, രഞ്ജിത്ത് ജയിലിലായതോടെ പുതിയ ക്വട്ടേഷൻ സംഘം രൂപീകരിക്കാൻ ശ്രമിച്ചുവരികയായിരുന്നു. അതിനിടെയാണ് അറസ്റ്റ് ഉണ്ടായത്.
Also Read- ആംബുലൻസിൽ കഞ്ചാവ് കടത്ത്; മലപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ
തൃശൂരിലെ കടവി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിൻറെ വലംകൈയായിരുന്നു പ്രതി. 2008 ൽ വട്ടപ്പാറ വളവിൽ വെച്ച് വെച്ച് കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിൽ ടവേര കാർ വിലങ്ങനെ നിർത്തി തടയുകയും, പണവുമായി വരുകയയായിരുന്ന യുവാവിനെ അക്രമിച്ച് പണം കവരുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയെ വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ഇയാൾക്ക് ജാമ്യം കിട്ടിയെങ്കിലും കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. പട്ടിക്കാട് നിന്നും 236 കി. ഗ്രാം കഞ്ചാവ് പ്രതിയിൽ നിന്നും പിടികൂടിയിരുന്നു.
തൃശൂർ ജില്ലയിലെ കൊരട്ടി, പുതുക്കാട്, വരന്തരപ്പിള്ളി ഒല്ലൂർ, മണ്ണുത്തി, ഇരിങ്ങാലക്കുട, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, നെടുപുഴ തുടങ്ങി നിരവധി സ്‌റ്റേഷനുകളിൽ പ്രതിയുടെ പേരിൽ പണം തട്ടിയെടുത്തതിനും, കൊലപാതക ശ്രമകേസുകളും കഞ്ചാവ് കേസുകളും നിലവിൽ ഉണ്ട്. ഗുണ്ടാ തലവൻ കടവ് രഞ്ജിത്തിൻറെ സംഘാഗമായിരുന്നുവെങ്കിലും ഇയാൾ ജയിലിൽ ആയിരുന്ന സമയത്ത് ആ ഗ്യാങ്ങിനെ നിയന്ത്രിച്ചിരുന്ന രൂപേഷ് ഇപ്പോൾ ആശാൻ എന്ന വിളിപ്പേരോടെ പുതിയൊരു ക്രിമിനൽ സംഘത്തിന്‍റെ നേതാവ് ആകുവാൻ ശ്രമിക്കുന്നതിനിടയിൽ ആണ് പോലീസ് പിടിയിലാകുന്നത്. പ്രതിയെ മഞ്ചേരി അഡിഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു