Ganja Seized | ആംബുലൻസിൽ കഞ്ചാവ് കടത്ത്; മലപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
46 കിലോയോളം കഞ്ചാവ് ആണ് പിടികൂടിയത്. പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ആണ് ആംബുലൻസ് ഉപയോഗിച്ചത്
മലപ്പുറം: കഞ്ചാവ് കടത്തിന് പുതിയ മാർഗങ്ങൾ പരീക്ഷിക്കുക ആണ് കള്ളക്കടത്ത് സംഘങ്ങൾ. മലപ്പുറം (Malappuram) പെരിന്തൽമണ്ണയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് (Ganja) പോലീസ് (Kerala) പിടികൂടി. മലപ്പുറം ജില്ലക്കാരായ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. 46 കിലോയോളം കഞ്ചാവ് ആണ് ആംബുലൻസിൽ നിന്നും കണ്ടെടുത്തത്. ആന്ധ്രയിൽ നിന്നും കൊണ്ടുവരികയായിരുന്ന കഞ്ചാവ് മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ താഴേക്കോട് നിന്ന് ആണ് പെരിന്തൽമണ്ണ പോലീസ് പിടിച്ചെടുത്തത്. മൂന്നിയൂർ മുഹമ്മദലി, ചട്ടിപ്പറമ്പ് സ്വദേശി ഉസ്മാൻ, തേഞ്ഞിപ്പാലം സ്വദേശി ഹനീഫ എന്നിവർ ആണ് പിടിയിൽ ആയത്. ഇതിൽ മുഹമ്മദലിയുടെ ആണ് ആംബുലൻസ്. ഇയാൾ തന്നെ ആണ് ആംബുലൻസ് ഓടിച്ചിരുന്നത്.
ലോക്ഡൗണ്‍ ലക്ഷ്യം വച്ച് ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര കാറുകളിലും ആംബുലന്‍സുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഇതിന്റെ ഏജന്‍റുമാരായി ജില്ലയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് ഇപ്പൊൾ കഞ്ചാവ് പിടികൂടിയത്.
ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് സൂചന ലഭിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആംബുലന്‍സ് വാഹനത്തില്‍ രഹസ്യമായി ഒളിപ്പിച്ച് ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 46 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍(46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ(40), മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി ചോനേരി മഠത്തില്‍ മുഹമ്മദാലി (36) എന്നിവരെ യാണ് പെരിന്തല്‍മണ്ണ സി.ഐ.സുനില്‍ പുളിക്കല്‍, സി.കെ.നൗഷാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
advertisement
കൂടുതൽ പരിശോധനകൾ ഇല്ലാതെ കഞ്ചാവ് കടത്താൻ ആംബുലൻസ് ഉപയോഗിച്ച് സാധിക്കും എന്നു മനസിലാക്കി ആണ് പ്രതികൾ ഈ മാർഗം ഉപയോഗിച്ചത്. ആംബുലൻസിന്റെ പുറകിലെ സീറ്റിൽ മൂന്നുപേരിൽ ഒരാൾ ഇപ്പോഴും കിടക്കും. രോഗി ആണെന്ന് കരുതി പരിശോധനകളിൽ നിന്നും ഒഴിവാക്കി വിടുകയും ചെയ്യും. താഴേക്കോട് വച്ച് വാഹനം പിടിക്കുമ്പോഴും ഒരാള് പുറകിൽ കിടക്കുക ആയിരുന്നു.
advertisement
കബോർഡ് പെട്ടികളിൽ ഭദ്രമായി പാക്ക് ചെയ്ത നിലയിൽ ആയിരുന്നു കഞ്ചാവ്. 25 പൊതികൾ ആണ് കണ്ടെത്തിയത്. രണ്ട് കിലോയോളം കഞ്ചാവ് ആണ് ഓരോ പാക്കറ്റുകളിലും ഉണ്ടായിരുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് പ്രതികള്‍ കഞ്ചാവു കടത്തിലേക്കിറങ്ങിയതെന്നും പോലീസ്- എക്സൈസ് അതികൃതരുടെ പരിശോധനകള്‍ ഒഴിവാക്കാനാണ് കഞ്ചാവ് കടത്തിന് ആംബുലന്‍സ് ഉപയോഗിച്ചതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. കഞ്ചാവിന്‍റെ ഉറവിടത്തെകുറിച്ചും മറ്റു കണ്ണികളെ കുറിച്ചും അന്വേഷണം നടത്തുമെന്നും ഡി.വൈ.എസ്.പി. എം. സന്തോഷ് കുമാര്‍ അറിയിച്ചു. ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിലെ സി പി മുരളീധരന്‍, സി പി .സന്തോഷ് , പ്രശാന്ത്, കൃഷ്ണകുമാര്‍ ,മനോജ് കുമാര്‍ , അഭിലാഷ്, ആസിഫ് അലി, ജിയോ ജേക്കബ്, സക്കീര്‍ കുരിക്കള്‍, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫൈസല്‍,ബൈജു, സിവിൽ പോലീസ് ഓഫീസർ മാരായ സജീര്‍, കബീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Location :
First Published :
January 28, 2022 4:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Ganja Seized | ആംബുലൻസിൽ കഞ്ചാവ് കടത്ത്; മലപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ