അതേസമയം തിരുവനന്തപരം ജില്ലയില്‍ നിപ ലക്ഷണങ്ങളുള്ള മറ്റൊരാള്‍ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയായ 72 വയസുകാരിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ അടുത്ത ബന്ധുക്കള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവര്‍ക്ക് പനിയുണ്ടായതോടെ മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ നിപയുടെ രണ്ടാം തരംഗം ഇതുവരെയില്ലെന്ന് മന്ത്രി അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് ഇന്നലെ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവർ.
advertisement
Also Read- നിപ മരണം നടന്ന വീട്ടിൽ താമസിച്ച ദമ്പതികൾക്കെതിരെ കേസ്; ക്വറന്‍റീൻ ലംഘിച്ചെന്ന് പൊലീസ്
ഏറ്റവുമൊടുവിൽ രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യപ്രവർത്തകയ്ക്ക് ലക്ഷണങ്ങളുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള 1192 പേരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.
നിലവിൽ നിപ ലക്ഷണങ്ങളുള്ള ചിലരുടെ പരിശോധനഫലം ഇന്ന് രാത്രിയോടെ അറിയാനാകും. ഇനി 51 സാംപിളുകളുടെ ഫലമാണ് വരാനുള്ളതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് നിപാ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.