മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹികൾ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. വസൂരിമാല ഭഗവതി ക്ഷേത്രത്തിലേക്ക് ത്രിപുരയിൽ നിന്ന് 13 വയസ്സുള്ള നാട്ടാനയായ രാജ് കുമാറിനെ കൊണ്ടുവരാൻ നൽകിയ അനുമതി കേരള ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ എല്ലാ കക്ഷികളെയും കേൾക്കാതെ എങ്ങനെയാണ് കേരള ഹൈക്കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാനാകുക എന്ന് ചോദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
advertisement
കേസിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മറ്റു കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകരായ എ.കാർത്തിക്, സി.ഉണ്ണികൃഷ്ണൻ എന്നിവർ ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 21, 2025 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു