TRENDING:

Marriage | ഡിവൈഎഫ്ഐ നേതാവുമൊത്ത് നാടുവിട്ട് വിവാഹം കഴിച്ച യുവതി കോടതിയിൽ ഹാജരായി

Last Updated:

രണ്ട് മതത്തില്‍ പെട്ടവര്‍ ഇങ്ങനെ വിവാഹിതരാവുന്നത് സി പി എം അനുകൂലിക്കുന്നില്ലെന്ന് മുന്‍ എം എല്‍ എ യും സി പി എം നേതാവുമായ ജോര്‍ജ് എം തോമസ് നടത്തിയ പ്രസ്താവന വിവാദമായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് കോടഞ്ചേരിയില്‍ നിന്ന് ഡി വൈ എഫ് ഐ (DYFI) നേതാവിനൊപ്പം പോയി വിവാഹിതയായ (Marriage) യുവതി താമരശ്ശേരി കോടതിയില്‍ ഹാജരായി. കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോസ്‌ന ജോസഫാണ് പിതാവിന്റെ പരാതിയെ തുടര്‍ന്ന് കോടതിയിലെത്തിയത്. ഡി വൈ എഫ് ഐ നേതാവായ ഷജിനുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിച്ചതായും യുവതി കോടതിയില്‍ മൊഴി നല്‍കി. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നും കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നു ഭര്‍ത്താവിന്റെ കൂടെ പോകുവാന്‍ കോടതി അനുവദിച്ചു.
advertisement

യുവതിയെ തട്ടികൊണ്ട് പോയതാണ് എന്നാരോപിച്ച് പള്ളി വികാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോടഞ്ചേരി പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. രണ്ട് മതത്തില്‍ പെട്ടവര്‍ ഇങ്ങനെ വിവാഹിതരാവുന്നത് സി പി എം അനുകൂലിക്കുന്നില്ലെന്നും ഷെജിന്‍ ചെയ്തത് മതസൗഹാര്‍ദ്ദം തകർക്കുന്നതാണെന്നും മുന്‍ എം എല്‍ എ യും സി പി എം നേതാവുമായ ജോര്‍ജ് എം തോമസ് നടത്തിയ പ്രസ്താവന ഇതിനകം വിവാദമായി. ലിന്റോ ജോസഫിന്റെ വിവാഹം ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് ജോര്‍ജ് എം തോമസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നത്.

advertisement

സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള പെണ്‍കുട്ടിയുടെ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജോസ്ന ജോസഫിനൊപ്പം പോയത്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജോസ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.

advertisement

Also Read- DYFI നേതാവിനെയും യുവതിയേയും കാണാതായി; പുരോഹിതന്റെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്

വ്യാജ വാറ്റ് കേന്ദ്രം നടത്തിയയാൾ അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവമ്പാടിയില്‍ കൊപ്രചേവ് കേന്ദ്രീകരിച്ച് വ്യാജ വാറ്റ് കേന്ദ്രം നടത്തിയ ആള്‍ അറസ്റ്റില്‍. തുമ്പക്കോട് മലയിലെ മണിയാന്‍പാറ സുജന്‍ ആണ് പിടിയിലായത്. റൂറല്‍ ജില്ലാ പോലീസ് മേധാവി എ ശ്രീണിവാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവമ്പാടി പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്. 17 ലിറ്റര്‍ നാടന്‍ ചാരായവും. 1000 ലിറ്റര്‍ വാഷും കണ്ടെത്തിയിരുന്നു. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് വിതരണം ചെയ്യാനായി വാറ്റിയ ചാരായമാണ് പിടികൂടിയത്. അന്ന് പ്രതിയെ പിടികൂടാനായിരുന്നില്ല. തിങ്കളാഴ്ചയാണ് പ്രതി പോലീസിന്റെ പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Marriage | ഡിവൈഎഫ്ഐ നേതാവുമൊത്ത് നാടുവിട്ട് വിവാഹം കഴിച്ച യുവതി കോടതിയിൽ ഹാജരായി
Open in App
Home
Video
Impact Shorts
Web Stories