ബുധന്‍ പകല്‍ 1.30 ഓടെയാണ് സംഭവം. പശുതൊഴുത്തില്‍ അച്ഛന്‍ ഷാജിയോടൊപ്പം ജോലിചെയ്യുകയായിരുന്നു ഷിജിന്‍. തൊഴുത്തിൽ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ എടുക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. കമ്പ് കൊണ്ട് തട്ടിമാറ്റി രക്ഷപ്പെടുത്താൻ അച്ഛൻ ഷിജിൻ ശ്രമിച്ചുവെങ്കിലും കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ മരിക്കുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഷാജിക്കും ഷോക്കേറ്റിരുന്നു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മലയിൻകീഴ് പോലീസെത്തി വിവരങ്ങൾ ശേഖരിച്ചു. അമ്മ: സജിത. സഹോദരി: എസ് എസ് ഷിജി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2022 8:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൊഴുത്തിൽ ചാര്‍ജ് ചെയ്യാനിട്ടിരുന്ന മൊബൈൽ ഫോണ്‍ എടുക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു