പ്രധാനമന്ത്രി നരേന്ദ്രമോദി കേരള സ്റ്റോറിയെ പിന്തുണച്ച് ഇന്ന് രംഗത്തെത്തിയിരുന്നു.ബല്ലാരിയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് സിനിമയെ പിന്തുണച്ചുള്ള മോദിയുടെ പരാമർശങ്ങൾ. തീവ്രവാദത്തിന്റെ മുഖം വെളിപ്പെടുത്തുന്ന സിനിമയെ കോൺഗ്രസ് എതിർക്കുന്നെന്നും വോട്ട് ബാങ്കിന് വേണ്ടിയാണിതെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കേരളീയ സമൂഹത്തെ തീവ്രവാദം കാർന്നു തിന്നുന്നത് എങ്ങനെയെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് സിനിമയെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
അതേസമയം, ‘ദി കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കൽപിക ചിത്രമാണിതെന്നും ചരിത്രസിനിമയല്ലെന്നും ഹൈക്കോടതി പറഞ്ഞു.മതേതരസ്വഭാവമുള്ള കേരള സമൂഹം ഇത് സ്വീകരിച്ചോളുമെന്ന് ഹൈക്കോടതി വാക്കാല്‍ പരാമർശിച്ചു. നവംബറിലാണ് ടീസർ ഇറങ്ങിയത്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലെ എന്നും കോടതി പറഞ്ഞു. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഹൈക്കോടതി പരിശോധിച്ചു.