മുന്‍ തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് ബാബു കളത്തൂരും കര്‍ഷക ശബ്ദം കണ്‍വീനറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ഷിനോയ് അടയ്ക്കാപാറയും (ജിവിന് ജോസ്) മത്സരിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം ഇവര്‍ പ്രചരണം നടത്തുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിലെ വില്‍സണ്‍ താഴത്തുപറമ്പിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. യു ഡി എഫ് സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ മത്സരിക്കുമ്പോള്‍ പൊതുവെ യു ഡി എഫ് മണ്ഡലമെന്ന് അറിയപ്പെടുന്ന ആനക്കാംപൊയില്‍ ബ്ലോക്ക് ഡിവിഷനിലേക്ക് വിജയം സുഗമമാകുമെന്ന് ഇടതുമുന്നണി കരുതുന്നു. പത്രികാ സമര്‍പ്പണത്തിന്റെ അവസാനനിമിഷം വരെ യു ഡി എഫ് നേതാക്കള്‍ ജോസഫ് വിഭാഗവുമായി ധാരണയില്‍ എത്തിയിരുന്നില്ല.
advertisement
You may also like:അന്നത്തെ കുറുമ്പിന് ഇന്നും മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; 'മന്ത്രി തമാശക്കാരി'യെന്ന് കമന്റുകൾ [NEWS]മദ്യപിച്ചെത്തിയ പൊലീസുകാരൻ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു; ചോദ്യം ചെയ്ത യുവാവിന് നേരെ വെടിയുതിർത്തു [NEWS] ഫാഷൻ ഗോൾഡ് ജ്വല്ലറി: MLAയെ അറസ്റ്റ് ചെയ്തിട്ട് മൂന്നാഴ്ച; നിക്ഷേപ തട്ടിപ്പിനിരയായവർ പ്രത്യക്ഷ സമരത്തിന് [NEWS]
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച 5,7 ഗ്രാമപഞ്ചായത്ത് വാര്‍ഡും ആനക്കാംപൊയില്‍ ബ്ലോക്ക് ഡിവിഷനും തങ്ങള്‍ക്ക് ലഭിക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം ഉന്നയിച്ചു. എന്നാല്‍, ജില്ലാതല ചര്‍ച്ചയിലും തീരുമാനമാകാത്തതിനാല്‍ ജോസഫ് വിഭാഗം സ്വന്തം സ്ഥാനാര്‍ഥികളെ ഇവിടെ നിര്‍ത്തുകയും ചെയ്തു.
തുടര്‍ന്നു നടന്ന അന്തിമഘട്ട ചര്‍ച്ചയില്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ്, ആനക്കംപൊയില്‍ ബ്ലോക്ക് ഡിവിഷനും ജോസഫ് വിഭാഗത്തിന് നല്‍കാമെന്ന ധാരണയില്‍ അവര്‍ സമര്‍പ്പിച്ച ബാക്കി പത്രികകള്‍ പിന്‍വലിച്ചു. എന്നാല്‍ ധാരണപ്രകാരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആനക്കാംപൊയില്‍ ഡിവിഷനിലെ പത്രിക പിന്‍വലിച്ചില്ല. ഇതേതുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്.
എന്നാല്‍, കോണ്‍ഗ്രസിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി അനുവദിക്കുകയും അനൗദ്യോഗിക സ്ഥാനാര്‍ത്ഥിയെ മത്സരരംഗത്ത് നിന്ന് മാറ്റാതിരിക്കുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നതു വഴി കോണ്‍ഗ്രസ് വിശ്വാസവഞ്ചന കാട്ടിയതായി ജോസഫ് വിഭാഗം ആരോപണമുന്നയിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്നറിയാതെ വിഷമിക്കുകയാണ് ഇവിടുത്തെ വോട്ടർമാർ.
കാര്‍ഷിക മേഖലയായ ആനക്കാംപൊയില്‍ ബ്ലോക്ക് ഡിവിഷനിലെ വോട്ടര്‍മാര്‍ യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഷിനോ അടയ്ക്കാപാറയെന്ന് നേതൃത്വം വ്യക്തമാക്കുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന കോൺഗ്രസിലെ തോമസ് ബാബു വിമതനാണോയെന്ന് ചോദിച്ചാൽ യു ഡി എഫ് നേതാക്കൾക്ക് കൃത്യമായ ഉത്തരമില്ല.
