മുകേഷ് അടക്കം 4 പേർ കേസിൽ പിടിയിലായി. മലഞ്ചരക്ക് കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് മുകേഷിൻ്റെ രീതിയെന്ന് പൊലീസ് അറിയിച്ചു. 'മുഖം മറച്ചിട്ടും എസ് ഐ സാർ ബുദ്ധിപരമായി എന്നെ പിടികൂടി. അറിയാവുന്നവന്‍റെ കയ്യിൽ വടികൊടുത്താൽ എറിഞ്ഞ് കൊള്ളിക്കും. അത്രയും എക്സ്പീരിയൻസ് ഉള്ളതിനാലാണ് എന്നെ പിടികൂടിയത്.'- എന്നാണ് മോഷ്ടാവ് മുകേഷ് പ്രതികരിച്ചത്.
കടക്കാരനെ ഒരുപാട് നാളായി നോക്കി വച്ചിട്ടുണ്ടെന്നും കടക്കാരന് ഒരു പണി കിട്ടുന്നതിന് വേണ്ടിയാണ് കരുതിയാണ് ആ കടയിൽ കയറി മോഷ്ടിച്ചതെന്നാണ് മുകേഷ് പറയുന്നത്. മലഞ്ചരക്ക് കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് മുകേഷിന്‍റെ രീതി. മോഷണ മുതൽ വിൽക്കുന്ന കടകളും പിന്നീടുള്ള മോഷണത്തിന് തെരഞ്ഞെടുക്കുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. എന്നാൽ, താൻ എല്ലാ കടകളിലും കയറി മോഷ്ടിക്കാറില്ലെന്നും മുകേഷ് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
August 05, 2025 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖം മറച്ചിട്ടും അമീൻ സാർ എന്നെ ബുദ്ധിപരമായി പിടികൂടി'; പോലീസുകാരനെ അഭിനന്ദിച്ച് മോഷ്ടാവ്