കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ കരുനാഗപ്പള്ളി-കല്ലുകടവ് റോഡിൽ ചക്കാലമുക്കിനു സമീപത്തെ വീട്ടിലാണ് സംഭവം നടന്നത്. റോഡിനോട് ചേർന്നുള്ള വീട്ടുമുറ്റത്താണ് സ്കൂട്ടർ വെച്ചിരുന്നത്. താക്കോൽ സ്കൂട്ടറിൽത്തന്നെ ഉണ്ടായിരുന്നു. സ്കൂട്ടർ ലക്ഷ്യമിട്ട് വീട്ടുമുറ്റത്തേക്ക് കയറിയ മോഷ്ടാവ്, പലവട്ടം ചുറ്റും നോക്കിയശേഷം സ്കൂട്ടറുമായി കടന്നുപോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് തൊപ്പിയും മാസ്കും ധരിച്ചിരുന്നു. ഇയാൾ ഹൈസ്കൂൾ ജങ്ഷനു സമീപത്തെ മീൻകടയിൽനിന്നും പണം മോഷ്ടിച്ചതായും വിവരമുണ്ട്.
സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇതിനിടയിൽ മോഷ്ടാവ് ആരും അറിയാതെ സ്കൂട്ടർ വീടിനു മുന്നിൽ കൊണ്ടുവെച്ചിട്ട് സ്ഥലംവിടുകയായിരുന്നു. സ്കൂട്ടർ ലഭിച്ച സാഹചര്യത്തിൽ മോഷണത്തിൽ പരാതിയില്ലെന്ന നിലപാടാണ് വീട്ടുകാർ സ്വീകരിച്ചത്.
advertisement
