TRENDING:

ലീഗിന് മൂന്നാം സീറ്റ്: ചർച്ച തൃപ്തികരമെന്ന് കുഞ്ഞാലിക്കുട്ടി; രാജ്യസഭ സീറ്റ് മുന്നോട്ട് വെച്ച് കോൺഗ്രസ്; 27 ന് അന്തിമതീരുമാനം

Last Updated:

മൂന്നാമതൊരു സീറ്റ് കൂടി നല്‍കാനുള്ള ബുദ്ധിമുട്ട് ലീഗ് നേതൃത്വത്തെ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്‍റെ മൂന്നാം സീറ്റിന് വേണ്ടി കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ച തൃപ്തികരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. 27ന് ചേരുന്ന ലീഗ് യോഗത്തിനുശേഷം തീരുമാനം വ്യക്തമാക്കും. ഇപ്പോൾ കൂടുതൽ പ്രതികരണത്തിന് ഇല്ല. ഇന്ന് നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പാണക്കാട് തങ്ങളെ ധരിപ്പിക്കും. 27ന് തങ്ങളുടെ അധ്യക്ഷതയിൽ ആകും യോഗം ചേരുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement

അതേസമയം, ലീഗിന് മൂന്നാം സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മൂന്നാമതൊരു സീറ്റ് കൂടി നല്‍കാനുള്ള ബുദ്ധിമുട്ട് ലീഗ് നേതൃത്വത്തെ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ലോക്സഭ സീറ്റിന് പകരം രാജ്യ സഭ സീറ്റ് നല്‍കാം എന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ലീഗ് ഇതിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.

സീറ്റ് വിഭജന ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. 27 ന് ലീഗ് യോഗം ചേര്‍ന്ന ശേഷം ഫൈനൽ തീരുമാനം പ്രഖ്യാപിക്കും. സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പാർട്ടി തലത്തിൽ തീരുമാനം വേണം. കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഇക്കാര്യങ്ങള്‍ അറിയിക്കുംയ യുഡിഎഫ് എല്ലാത്തരത്തിലും തൃപ്തരാണ്. വർഷങ്ങളുടെ ബന്ധമുള്ള സഹോദര പാർട്ടികളാണ് ലീഗും കോൺഗ്രസും. നെഗറ്റീവ് ആയുള്ള ഒന്നും ഇല്ല, എല്ലാം പോസിറ്റീവ്. സിപിഎം പണ്ടുമുതലേ ലീഗിന് പിറകെ നടക്കുകയാണ് അതിൽ ഒരു കാര്യവുമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലീഗിനായി പി.കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, എം.കെ മുനീർ, പി എം എ സലാം, കെ പി എ  മജീദ് എന്നിവർ പങ്കെടുത്തു. കോൺഗ്രസിനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,  രമേശ് ചെന്നിത്തല, എംഎം ഹസൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നിലവില്‍ മലപ്പുറം, പൊന്നാനി സീറ്റുകളിലാണ് ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലീഗിന് മൂന്നാം സീറ്റ്: ചർച്ച തൃപ്തികരമെന്ന് കുഞ്ഞാലിക്കുട്ടി; രാജ്യസഭ സീറ്റ് മുന്നോട്ട് വെച്ച് കോൺഗ്രസ്; 27 ന് അന്തിമതീരുമാനം
Open in App
Home
Video
Impact Shorts
Web Stories