TRENDING:

25 ഏക്കറിലെ വിസ്മയം; നെയ്യാറ്റിൻകരയുടെ ടൂറിസം പ്രതീക്ഷയായി ചെങ്കൽ വലിയകുളം

Last Updated:

ജലമേളകൾക്കും വള്ളംകളിക്കും അനുയോജ്യമായ ഈ വിനോദസഞ്ചാര കേന്ദ്രം കേരളത്തിലെ രണ്ടാമത്തെ വലിയ കുളമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെങ്കൽ മഹാദേവക്ഷേത്രത്തിലൂടെ തീർത്ഥാടന ടൂറിസത്തിന് പുതു പാത തുറന്ന നെയ്യാറ്റിൻകരയിൽ ഇനിയുമുണ്ട് പ്രാദേശികമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ. ഏകദേശം 25 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ചെങ്കൽ വലിയകുളമാണ് ടൂറിസത്തിൻ്റെ അനന്തമായ സാധ്യതകൾ തുറന്നിടുന്നത്.
ചെങ്കൽ വലിയ കുളം 
ചെങ്കൽ വലിയ കുളം 
advertisement

സാധാരണ കുളങ്ങൾ എന്നത് വെറും പരിമിതമായ സ്ഥലത്തുള്ളവയും ചിലത് ക്ഷേത്രങ്ങളോട് ചേർന്ന് ചെറിയ കുളങ്ങളും ഒക്കെയാകുമ്പോൾ ചെങ്കൽ വലിയകുളം വ്യത്യസ്തമാകുന്നത് അതിൻ്റെ വലിപ്പത്തിൻ്റെ കാര്യത്തിൽ തന്നെയാണ്. ഏകദേശം 25 ഓളം ഏക്കറിൽ പരന്നുകിടക്കുന്ന ഒരു കുളം എന്നത് കേരളത്തിൽ തന്നെ വളരെ അപൂർവ്വമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത് മാത്രമല്ല ചെങ്കൽ വലിയകുളത്തിൻ്റെ സവിശേഷത. പ്രാദേശികമായി നടത്തുന്ന ജലമേളകൾക്കും വള്ളംകളി മത്സരങ്ങൾക്കും ഈ കുളം ഉപയോഗിക്കാൻ ആകുമെന്ന് മുൻപേ കണ്ടെത്തിയിരുന്നു. ആ സാധ്യതകൾ കൂടി പരിഗണിക്കുകയാണെങ്കിൽ മികച്ചൊരു വിനോദസഞ്ചാര കേന്ദ്രമായി ചെങ്കൽ വലിയകുളം മാറിയേക്കും. നിലവിൽ വൈകുന്നേരങ്ങളിൽ പ്രാദേശികമായി ധാരാളം സഞ്ചാരികൾ എത്തുന്ന ഇവിടം പച്ചപ്പ് നിറഞ്ഞ പ്രകൃതി കൊണ്ട് ആരെയും ആകർഷിക്കുന്നുണ്ട്. മനോഹരമായ ഇരിപ്പിടങ്ങളും മറ്റു സജ്ജീകരണങ്ങളും ഒക്കെ വരുന്നതോടുകൂടി കൂടുതൽ പേർ ചെങ്കലിലെ വലിയകുളം ആസ്വദിക്കാൻ എത്തുമെന്ന് ഉറപ്പാണ്. മനോഹരമായ പ്രകൃതിയും ഇത്രയും വിശാലമായ കുളവും ആരെയും ആകർഷിക്കുന്ന ഒന്നാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കുളം ആണത്രേ ചെങ്കലിലേത്. ചെങ്കൽ മഹാദേവക്ഷേത്രത്തിലേക്ക് സന്ദർശനം നടത്തുന്നവർക്കും സന്ദർശിക്കാൻ പറ്റിയ ഇടം കൂടിയാണിത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
25 ഏക്കറിലെ വിസ്മയം; നെയ്യാറ്റിൻകരയുടെ ടൂറിസം പ്രതീക്ഷയായി ചെങ്കൽ വലിയകുളം
Open in App
Home
Video
Impact Shorts
Web Stories