വഴുതക്കാടുള്ള വനം വകുപ്പ് ആസ്ഥാനത്തെ കെട്ടിടത്തിന് തന്നെ 111 വർഷത്തെ പഴക്കമുണ്ട്. ഇവിടെയാണ് 105 വർഷം പഴക്കമുള്ള ലൈബ്രറി സ്ഥിതി ചെയ്യുന്നത്. മുപ്പതിനായിരത്തിലധികം പുസ്തകങ്ങളുടെ വൻശേഖരമുണ്ട് ഈ പുസ്തകപ്പുരയിൽ. മനോഹരമായ കെട്ടിടവും പച്ചപ്പ് നിറഞ്ഞ അന്തരീക്ഷവും ഒക്കെ 'കാടിനുള്ളിലെ വായന അനുഭവം' സമ്മാനിക്കുന്നുണ്ട്. ഫോറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങൾക്ക് പുറമേ രാഷ്ട്രീയം, ലോക ക്ലാസിക്കുകൾ എന്നിവയെല്ലാം ലൈബ്രറിയുടെ ശേഖരത്തിൽ ഉണ്ട്. 1920ലാണ് ഈ ലൈബ്രറി രൂപീകരിക്കുന്നത്.
ബാലസാഹിത്യകൃതികളുടെ പ്രത്യേക ശേഖരം ലൈബ്രറിയുടെ മറ്റൊരു ആകർഷണമാണ്. പ്രവർത്തിച്ച ദിവസങ്ങളിൽ എല്ലാദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചുമണിവരെ ലൈബ്രറി പ്രവർത്തിക്കും. ബ്രിട്ടീഷുകാർ നിർമ്മിച്ച പ്രൗഢ ഗംഭീരമായ ഒരു കെട്ടിടം തന്നെയാണ് വനംവകുപ്പിൻ്റെ ഈ ലൈബ്രറിക്കായി ഇപ്പോഴും നിലനിർത്തി പോരുന്നത്. വായനയെ ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ഒരിടം കൂടിയാണ് നഗരത്തിലെ ഈ വായനപുര.
advertisement