നിരവധി പ്രതിഭകളാണ് ഈ വായനശാലയിലെ പുസ്തകങ്ങൾ വായിച്ചു വളർന്ന തലമുറയിൽ പെടുന്നത്. കാട്ടാക്കട എംഎൽഎ കൂടിയായ ഐ ബി സതീഷിന് സരസ്വതി വിലാസം ഗ്രന്ഥശാല എന്നത് കുട്ടിക്കാലത്തെ എക്കാലത്തെയും മികച്ച ഓർമ്മകളിൽ ഒന്നാണ്. അതിനാൽ തന്നെയാണ് വായനശാലയുടെ 75-ാം വാർഷിക ആഘോഷം അതിഗംഭീരമായി എല്ലാവരും ചേർന്ന് നടത്തിയത്. നിയമസഭാ സ്പീക്കർ ഷംസീർ ഉദ്ഘാടനം ചെയ്തു. ഐ.ബി സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. നാട്ടുകാരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കാളികളായി. വായനശാലകൾ ഗ്രാമങ്ങളിൽ നിന്നുപോലും അപ്രത്യക്ഷമാകുന്ന ഈ കാലഘട്ടത്തിൽ 75 വർഷങ്ങളോളം വായനയുടെ നെടുംതൂണായി മാറിയ സരസ്വതി വിലാസം വായനശാല വേറിട്ടൊരു മാതൃക തന്നെയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 05, 2025 1:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഒരു നാടിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഗ്രാമീണ ഗ്രന്ഥശാല 75 വർഷങ്ങൾ പിന്നിടുമ്പോൾ