TRENDING:

Muthalappozhi | മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് തൊഴിലാളികളെ കാണാതായി

Last Updated:

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് തൊഴിലാളികളെ കാണാതായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അധികൃതർ ചേർന്ന് പരിഹാര മാർഗം നിർദേശിച്ചിട്ടും, മുതലപ്പൊഴിയിൽ (Muthalappozhi) അപകടം തുടർക്കഥയാവുന്നു. ജൂലൈ 10, പുലർച്ചെ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം വീണ്ടും മറിഞ്ഞ് നാല് തൊഴിലാളികളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ആൻ്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം. അപകടത്തിൽപ്പെട്ടവരെ കുറിച്ച് യാതൊരു വിവരവുമില്ല എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
മുതലപ്പൊഴി
മുതലപ്പൊഴി
advertisement

മുതലപ്പൊഴിയിൽ മീൻപിടിത്തവള്ളങ്ങൾ മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളിൽ ബോയകൾ സ്ഥാപിക്കാൻ തീരുമാനമായിരുന്നു. തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Also read: മുതലപ്പൊഴിയിൽ ഇനി കടലിൽ ഭയം വേണ്ട; വള്ളം മറിഞ്ഞുണ്ടാവുന്ന അപകടങ്ങൾക്ക് പരിഹാര മാർഗം തെളിഞ്ഞു

അപര്യാപ്തമായ ഡ്രഡ്ജിംഗും ഹാർബറിന്റെ അശാസ്ത്രീയ നിർമാണവുമാണ് ആവർത്തിച്ചുള്ള അപകടങ്ങൾക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചിരുന്നു. ഹാർബർ സുഗമമാക്കാൻ ഉദ്ദേശിച്ചുള്ള രണ്ട് കടൽഭിത്തികൾ മത്സ്യത്തൊഴിലാളികൾക്ക് അപകടകരമായി മാറി. 2015 മുതൽ 2023 ന്റെ തുടക്കം വരെ 60ലധികം മത്സ്യത്തൊഴിലാളികൾ ഇവിടെ ബോട്ടപകടത്തിൽ മരിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ഏറ്റവും വലിയ അപകടം അഞ്ച് മത്സ്യത്തൊഴിലാളികളുടെ ജീവൻ അപഹരിച്ചു, ഒരാളെ കണ്ടെത്താനായില്ല. ജീവഹാനി മാത്രമല്ല, ഈ അപകടങ്ങൾ അവരുടെ ബോട്ടുകൾക്ക് കാര്യമായ കേടുപാടുകൾ സൃഷ്‌ടിക്കുകയുമുണ്ടായി.

advertisement

ബോട്ടുകൾ സുഗമമായി കടന്നുപോകാൻ കടൽഭിത്തിയുടെ മണൽ നീക്കം ചെയ്യണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. മണൽ അടിഞ്ഞുകൂടുമ്പോൾ, ബോട്ടുകൾ ഒന്നുകിൽ മൺകൂനകളിൽ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയോ അല്ലെങ്കിൽ അതിന്റെ പാറക്കെട്ടുകളുള്ള ഭാഗങ്ങളിൽ തിരമാലകൾ അടിച്ചു വീഴുകയോ ചെയ്യും. മണലും പാറകളും നീക്കം ചെയ്യാൻ സർക്കാർ ശ്രമം തുടങ്ങിയെങ്കിലും ഭാഗികമായി മാത്രമേ പൂർത്തീകരിക്കാനായുള്ളൂ. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പാറകൾ ബാർജുകളിൽ കടത്തുന്നതിനായി പ്രദേശം ഡ്രഡ്ജിംഗ് ചെയ്യാൻ അദാനി പോർട്ട്സിനെ ചുമതലപ്പെടുത്തിയിരുന്നു.

ഡ്രഡ്ജിംഗ് പ്രവർത്തനങ്ങൾ നിർത്തിവെക്കുകയോ അപൂർവ്വമായി മാത്രമേ നടത്തുകയോ ചെയ്തിട്ടുള്ളൂവെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.

advertisement

മുതലപ്പൊഴിയിൽ നിന്ന് 400-ലധികം ബോട്ടുകൾ സർവീസ് നടത്തുന്നു, അഞ്ചുതെങ്ങ്, താഴംപള്ളി, മാമ്പള്ളി, പൂന്തുറ ഉൾപ്പെടെയുള്ള മത്സ്യബന്ധന ഗ്രാമങ്ങൾ തുറമുഖത്തെ മാത്രം ആശ്രയിച്ച്‌ പ്രവർത്തിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Another accident in Muthalappozhi leaves four fishermen missing

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Muthalappozhi | മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് തൊഴിലാളികളെ കാണാതായി
Open in App
Home
Video
Impact Shorts
Web Stories