വിശ്വപ്രസിദ്ധ ചിത്രകാരന് ജന്മനാട്ടിൽ അർഹിക്കുന്ന അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് ഗാലറി നവീകരിക്കുന്നത്. മൂന്നുമാസത്തിനകം ഗ്യാലറി വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കും. ഗാലറിക്കൊപ്പം കുട്ടികൾക്ക് വേണ്ടിയുള്ള പാർക്ക് ,ഇരിപ്പിടങ്ങൾ എന്നിവയും സജ്ജീകരിക്കും. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് കുറവില്ല.വിനോദസഞ്ചാരികൾക്കും ചിത്രകലയോട് ആഭിമുഖ്യം പുലർത്തുന്നവർക്കും പ്രിയപ്പെട്ട ഇടമായി മാറുകയാണ് കിളിമാനൂരിലെ രാജാരവിവർമ്മ സാംസ്കാരിക നിലയം. സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആർട്ടിസ്റ്റ് റസിഡൻസി കേന്ദ്രത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ചിത്രകാരന്മാർക്ക് താമസിച്ച് ചിത്രകല പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇരുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം പ്രവർത്തിക്കുന്നത്.
advertisement
