TRENDING:

ആരോഗ്യബോധത്തിനായി കുട്ടികളുടെ കൈചേർപ്പ്: മടവൂരിലെ ഹെൽത്ത് ഹബ്ബ്

Last Updated:

മടവൂർ ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രുതി, സ്റ്റിക്കി നോട്ടിൽ ആരോഗ്യ ദിന സന്ദേശം രേഖപ്പെടുത്തിയാണ് ഹെൽത്ത് ഹബ്ബ് ഉദ്ഘാടനം ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദേശീയ ഡോക്ടർ ദിനത്തിൽ ഹെൽത്ത് ഹബ്ബ് ഒരുക്കി മടവൂർ ഗവ. എൽ.പി.എസ്. പല രൂപങ്ങളിലുള്ള കട്ടൗട്ടുകളിൽ ആരോഗ്യം, ആഹാരം, ശുചിത്വം, വ്യായാമം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സന്ദേശവാക്യങ്ങൾ ഹെൽത്ത് ഹബ്ബിൽ തൂക്കിയിരുന്നു. സ്റ്റിക്കി നോട്ടിൽ രേഖപ്പെടുത്തിയ ആരോഗ്യ സന്ദേശങ്ങളും ആരോഗ്യച്ചൊല്ലുകളും 'സ്റ്റിക്ക് ഓൺ ടു ഹെൽത്ത്' എന്ന തലക്കെട്ടിൽ സ്ഥാപിച്ച ബോർഡിൽ കുട്ടികൾ ഒട്ടിച്ചു. മടവൂർ ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രുതി, സ്റ്റിക്കി നോട്ടിൽ ആരോഗ്യ ദിന സന്ദേശം രേഖപ്പെടുത്തിയാണ് ഹെൽത്ത് ഹബ്ബ് ഉദ്ഘാടനം ചെയ്തത്. ശേഷം കുട്ടികളോട് സംവദിച്ചു
കുട്ടികൾ ഒരുക്കിയ ഹെൽത്ത് ഹബ്ബ്
കുട്ടികൾ ഒരുക്കിയ ഹെൽത്ത് ഹബ്ബ്
advertisement

പി.ടി.എ. വൈസ് പ്രസിഡൻ്റ് രേഖ ഡോക്ടർ ശ്രുതിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

ആയുർവ്വേദത്തിൻ്റെ പ്രസക്തിയും പ്രാധാന്യവും വിളിച്ചോതുന്ന ഭാരതീയ ക്ലാസിക്കുകളിൽ ശ്രദ്ധേയമായ ബംഗാളി നോവലായ 'ആരോഗ്യ നികേതനം' പ്രഥമാധ്യാപകൻ ഡോക്ടറിനു സമ്മാനിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരോഗ്യം തന്നെ സമ്പത്ത്, അന്നവിചാരം മുന്ന വിചാരം, വൃത്തി തന്നെ ശക്തി തുടങ്ങി വിവിധ വിഷയങ്ങളിൽ കൂട്ടുകാർ പേപ്പർ പ്രസൻ്റേഷൻ നടത്തി. ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പ്രോഗ്രാമിന് പി.ടി.എ. വൈസ് പ്രസിഡൻ്റ് രേഖ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഷഹിൻ പി.എം. സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത കെ.എൽ. നന്ദിയും പറഞ്ഞു. 'ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ്' എന്ന അക്കാദമിക മാസ്റ്റർപ്ലാൻ മിഷനിലുൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ആരോഗ്യബോധത്തിനായി കുട്ടികളുടെ കൈചേർപ്പ്: മടവൂരിലെ ഹെൽത്ത് ഹബ്ബ്
Open in App
Home
Video
Impact Shorts
Web Stories