TRENDING:

ഉത്തരേന്ത്യൻ പെൺവാണിഭ റാക്കറ്റ് പിടിയിൽ; അറസ്റ്റിലായത് സ്ത്രീകളുൾപ്പെടെ 18 പേർ 

Last Updated:

ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷന്‍മാരും ഉള്‍പ്പെടെ 18 പേരാണ് കസ്റ്റഡിയിലായത്. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

ഉത്തരേന്ത്യയില്‍ നിന്നും സ്ത്രീകളെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തുന്നതായി അസാം പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 11 ന് മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി അസാം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരുടെയും ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അസാം പൊലീസ് ഇന്ന് തിരുവനന്തപുരത്തെത്തിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ ഐ ജി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ കണ്ട സംഘം കാര്യങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ഷാഡോ പൊലീസുമായി ചേര്‍ന്ന് സംഘം റെയ്ഡ് നടത്തുകയായിരുന്നു.

advertisement

Also read- ബക്രീദ്: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

മെഡിക്കല്‍ കോളജ്, തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ഹോട്ടലുകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു കസ്റ്റമേഴ്‌സും പിടിയിലായിട്ടുണ്ട്. പ്രതികളെ ഉടന്‍ അസാമിലേക്ക് കൊണ്ടു പോകുമെന്ന് പൊലീസ് അറിയിച്ചു.

Also read- മുഖ്യമന്ത്രിയെ കണ്ടപ്പോൾ മലക്കം മറിഞ്ഞ് വ്യാപാരികൾ; സർക്കാരിനെ വെല്ലുവിളിച്ച് കടകൾ തുറക്കില്ലെന്ന് പ്രതികരണം

Summary

Assam Police in assistance with Kerala Police arrests North Indian Sex racket from the state capital that was actively indulged in trafficking in women in the state.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉത്തരേന്ത്യൻ പെൺവാണിഭ റാക്കറ്റ് പിടിയിൽ; അറസ്റ്റിലായത് സ്ത്രീകളുൾപ്പെടെ 18 പേർ 
Open in App
Home
Video
Impact Shorts
Web Stories