തിരുവനന്തപുരം ജില്ലയിലെ ശ്രദ്ധേയമായ പിരപ്പമൺകാട് പാടശേഖരത്തിലാണ് കുട്ടികൾ കൃഷിയിറക്കിയത്. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്., എസ്.പി.സി. വിദ്യാർത്ഥികൾ പിരപ്പമൺ ഏലായിൽ ഏറ്റെടുത്ത് നടത്തിയ കൃഷിയുടെ കൊയ്ത്തുത്സവം എംഎൽഎ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു.
പാടശേഖരത്തിൽ നടന്ന കൊയ്ത്തുൽസവം അക്ഷരാർത്ഥത്തിൽ ഒരു ആഘോഷമാക്കി മാറ്റുകയായിരുന്നു വിദ്യാർഥികൾ. തങ്ങൾ വിത്തിറക്കിയ പാടശേഖരത്തിൽ നൂറുമേനിയുടെ വിളവ് കണ്ട ഓരോ കുട്ടിക്കും അത് നൽകിയത് സന്തോഷത്തിൻ്റെ പുതു നിമിഷങ്ങൾ ആയിരുന്നു. പിന്നീട് ചേറിൽ ഇറങ്ങി വിളവെടുത്ത നെൽക്കതിരുകളുമായി പാടവരമ്പിലേക്ക്. പാടത്തിന് നടുവിലുള്ള ഏറുമാടത്തിൽ എംഎൽഎയോടൊപ്പം അല്പനേരം ഫോട്ടോയെടുക്കാനും വിശേഷം പങ്കുവയ്ക്കലുമായി പിന്നെയും സമയം ചെലവഴിച്ചു കുട്ടികൾ. അധ്യാപകരും ജനപ്രതിനിധികളും പാടശേഖരസമിതി അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ കൊയ്ത്തുൽസവത്തിൽ പങ്കാളികളായി.
advertisement