TRENDING:

ആറ്റുകാൽ ഒരുങ്ങി; ഭക്തിസാന്ദ്രമായ പൊങ്കാല ഉത്സവത്തിന് തുടക്കം; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ

Last Updated:

അനന്തപുരിയിൽ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കാപ്പുകെട്ടി കുടിയിരുത്തലോടെ തുടക്കമാകുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ പൊങ്കാല ഉത്സവത്തിന് ഇന്ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാവുകയാണ്. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൻ്റെ കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് രാത്രി എട്ട് മണിക്ക് ക്ഷേത്ര അങ്കണത്തിലെ അംബ ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത ചലച്ചിത്ര താരം മോഹൻലാൽ നിർവ്വഹിക്കും.
ദീപാലംകൃതമായ ആറ്റുകാൽ 
ദീപാലംകൃതമായ ആറ്റുകാൽ 
advertisement

ചടങ്ങിൽ വെച്ച് ഈ വർഷത്തെ അംബ പുരസ്കാരം മോഹൻലാലിന് സമർപ്പിക്കും. വൈകിട്ട് 5:30-ന് ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവ ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്.

വരും ദിവസങ്ങളിൽ തോറ്റംപാട്ട്, വിവിധ കലാപരിപാടികൾ എന്നിവ ക്ഷേത്ര പരിസരത്ത് നടക്കും. ഫെബ്രുവരി 25-ന് രാവിലെ 8:45-ന് കുത്തിയോട്ട വ്രതം ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് ബാലന്മാർ വ്രതശുദ്ധിയിലേക്ക് കടക്കും. ഉത്സവത്തിൻ്റെ പ്രധാന ചടങ്ങായ ആറ്റുകാൽ പൊങ്കാല മാർച്ച് 3, ചൊവ്വാഴ്ചയാണ് നടക്കുന്നത്.

ഈ വർഷം പൊങ്കാല ദിനത്തിൽ വൈകിട്ട് ചന്ദ്രഗ്രഹണം ഉള്ളതിനാൽ ചടങ്ങുകളുടെ സമയത്തിൽ പ്രത്യേക ക്രമീകരണം വരുത്തിയിട്ടുണ്ട്. മാർച്ച് 3-ന് രാവിലെ 9:45-ന് അടുപ്പുവെട്ടും ഉച്ചയ്ക്ക് 2:15-ന് പൊങ്കാല നിവേദ്യവും നടക്കും. ഗ്രഹണം പ്രമാണിച്ച് വൈകിട്ട് 3:10 മുതൽ രാത്രി 7 മണി വരെ ക്ഷേത്രനട അടച്ചിടുന്നതിനാൽ താലപ്പൊലി നേർച്ചയുള്ളവർ ഉച്ചയ്ക്ക് 1:30-ന് മുൻപായി ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാർച്ച് 4-ന് പുലർച്ചെ 1:15-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. തുടർന്ന് മാർച്ച് 5-ന് രാത്രി 9:15-ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ഭക്തജനത്തിരക്ക് പ്രമാണിച്ച് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകളും ആരോഗ്യവകുപ്പും പോലീസും വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും നഗരത്തിൽ ഒരുക്കിയിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ആറ്റുകാൽ ഒരുങ്ങി; ഭക്തിസാന്ദ്രമായ പൊങ്കാല ഉത്സവത്തിന് തുടക്കം; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ
Open in App
Home
Video
Impact Shorts
Web Stories