ക്ഷേത്രത്തിൻ്റെയും സമൂഹത്തിൻ്റെയും പ്രഭാവവും ചൈതന്യവും വർദ്ധിപ്പിക്കുന്ന നിരവധി വിശേഷദിവസങ്ങൾ ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. ആണ്ടുതോറുമുള്ള പുനഃപ്രതിഷ്ഠാ വാർഷികവും തൃക്കൊടിയേറ്റ് മഹോത്സവവും ക്ഷേത്രാചാരങ്ങൾക്കും ഉത്സവ ആഘോഷങ്ങൾക്കും പ്രധാന്യം നൽകികൊണ്ട് മകരമാസത്തിൽ 5 ദിവസങ്ങളിലായി ആഘോഷിക്കുന്നു.
കൊടിമരഘോഷയാത്രയോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. രണ്ടാം ദിവസം 108 കുടം ജലധാരയും കലശാഭിഷേകവും, മൂന്നാം ദിവസം നാഗരൂട്ട്, വലിയപടുക്ക, കുങ്കുമാഭിഷേകം, നാലാം ദിനം വൈകിട്ട് പുഷ്പാഭിഷേകം, ദീപക്കാഴ്ച, കലാസംസ്കാരിക പരിപാടികൾ എല്ലാം ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്നു. അഞ്ചാം ഉത്സവദിവസമാണ് ദേവിക്ക് സമർപ്പിക്കുന്ന അശ്വതി പൊങ്കാല. വൈകിട്ട് തൃക്കൊടിയിറക്കോടെ ഉത്സവത്തിന് പരിസമാപ്തിയാകുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 19, 2025 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ചായ്ക്കുളം ശ്രീ ഭൂതത്താൻ ക്ഷേത്രം: ആചാരങ്ങളിലും വിശ്വാസങ്ങളിലും വേറിട്ടുനിൽക്കുന്ന തിരുവനന്തപുരത്തെ പുണ്യസങ്കേതം
