തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ ചെല്ലമ്മ എന്ന 104 വയസ്സ് പിന്നിടുന്ന മുത്തശ്ശിയാണ് ഇപ്പോഴും തൊഴിലുറപ്പ് ജോലിയിൽ സജീവമായി തുടരുന്നത്. കഴിഞ്ഞ ദിവസം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വേദിയിൽ എത്തിയത് ഈ മുത്തശ്ശിയായിരുന്നു. പ്രായത്തിൻ്റെ യാതൊരുവിധ അവശതകളും ഇല്ലാതെ ചുറുചുറുക്കോടെ ചെറുപ്പക്കാരായ സ്ത്രീകൾക്ക് ഒപ്പമാണ് മുത്തശ്ശി പണിക്കിറങ്ങുന്നത്.
നിയമസഭാ സ്പീക്കർ ഷംസീർ മുത്തശ്ശിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഒരു നേരം പോലും വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്ത മുത്തശ്ശിക്ക് ഇപ്പോഴുള്ള ഈ ആരോഗ്യം 'എല്ലുമുറിയെ' പണി ചെയ്തു നേടിയതാണ്. തന്നെക്കാൾ പ്രായത്തിൽ കുറവ് ഉള്ളവർ പോലും ശാരീരിക അവശതകൾ കാരണം തൊഴിലെടുക്കാൻ മടിക്കുന്ന ഒരു മേഖലയിലേക്കാണ് സധൈര്യം ചെല്ലമ്മ മുത്തശ്ശി നടന്നു കയറുന്നത്. ചിലർക്ക് വാർദ്ധക്യത്തിലും ജീവിതമൊരു പോരാട്ടമായി മാറുമ്പോൾ മടിച്ചിരിക്കാൻ കഴിയില്ല.
advertisement