ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി, സൂര്യകാന്തി, താമര തുടങ്ങിയ വിവിധയിനം പൂക്കൾ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. തുമ്പയിലെ സെൻ്റ് സേവ്യേഴ്‌സ് കോളേജ്, കാട്ടാക്കടയുടെ വിവിധ ഗ്രാമപഞ്ചായത്തുകൾ, പാറശാല ഊരുട്ടുകാല, നേമം എന്നിവിടങ്ങളിലാണ് ജില്ലയിലെ ശ്രദ്ധേയമായ പൂ പാടങ്ങൾ ഉള്ളത്. പ്രസ്തുത വിവരങ്ങൾ അടങ്ങിയ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ പൂവിളി 2025 റിപ്പോർട്ട് വി കെ പ്രശാന്ത് പ്രകാശനം ചെയ്തു. അസിസ്റ്റൻ്റ് കളക്ടർ ശിവശക്തിവേൽ ഐഎഎസ്, എ.ഡി.എം. വിനീത് ടി കെ, ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ ബി, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ കലാമ്മുദിൻ എന്നിവർ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 03, 2025 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തിരുവനന്തപുരം ജില്ലയിലെ പൂപ്പാടങ്ങൾ കാണാൻ ക്ഷണിച്ച് ജില്ലാ ഭരണകൂടം