ദേശീയ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻ്റെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തില്‍ 'ഈറ്റ് റൈറ്റ്' വാക്കത്തോൺ സംഘടിപ്പിച്ചു. കവടിയാര്‍ പാർക്ക് മുതല്‍ കനകക്കുന്ന് കൊട്ടാരം വരെ നടന്ന വാക്കത്തോണ്‍ ജില്ലാ കളക്ടര്‍ അനുകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. 'ഈറ്റ് റൈറ്റ് ഇന്ത്യ - ഫ്രീഡം ഫ്രം ഡിസീസസ് ആന്‍ഡ് ദി ഫ്രീഡം ടു മേക്ക് ഹെല്‍ത്തിയര്‍ ഫുഡ് ചോയിസസ്' എന്നതാണ് വാക്കത്തോണിൻ്റെ സന്ദേശം.
ജില്ലയിലെ വിവിധ കോളേജുകളിലെ എൻ സി സി കേഡറ്റുകളും ശ്രീചിത്രാ പുവർഹോമിലെ കുട്ടികളും വാക്കത്തോണിൽ പങ്കെടുത്തു. തുടർന്ന് കനകക്കുന്നിൽ 'സേവ് ഫുഡ് ഷെയർ ഫുഡ്' എന്ന വിഷത്തിൽ തെരുവ് നാടകവും ഫ്ലാഷ് മോബും അരങ്ങേറി. കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിലെ എൻ എസ് എസ് വോളണ്ടിയർമാരാണ് ഫ്ലാഷ് മോബും നാടകവും അവതരിപ്പിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 24, 2025 2:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കവടിയാര്‍ പാർക്ക് മുതല്‍ കനകക്കുന്ന് കൊട്ടാരം വരെ ഈറ്റ് റൈറ്റ് വാക്കത്തോൺ