രാത്രിയായതിനാൽ മരച്ചില്ലയിൽ നിന്ന് മാറാതെ നിലയുറപ്പിച്ചിരിക്കുകയാണ് ഹനുമാൻ കുരങ്ങ്. കുരങ്ങിനെ പിടികൂടാൻ മൃഗശാല ജീവനക്കാർ ഏതാനും ദിവസങ്ങളായി നടത്തിയ ശ്രമം വിഫലമായിരുന്നു. അതിനിടെയാണ് വീണ്ടും ഹനുമാൻ കുരങ്ങ് നഗരത്തിൽ ഇറങ്ങിയിരിക്കുന്നത്.
Also Read- ഹനുമാൻ കുരങ്ങ് മൃഗശാല വിട്ടതായി സംശയം; മൃഗശാലയിലും പുറത്തും തെരച്ചിൽ തുടരുന്നു
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെ ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. മൃഗശാലയ്ക്ക് പുറത്ത് തിരച്ചിൽ തുടരുന്നതിനിടയിൽ കുരങ്ങ് തിരിച്ചെത്തിയിരുന്നു. കൂട്ടിൽ കയറാതെ, മൃഗശാലയിലെ ആഞ്ഞിലി മരത്തിൽ ഇരിപ്പുറപ്പിച്ചിരിക്കുകയായിരുന്നു.
advertisement
ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇരയെ കാണിച്ചിട്ടും, താഴേക്കിറങ്ങാൻ കൂട്ടാക്കാതെ മരത്തിൽ ഇരിപ്പായിരുന്നു. ഇതിനിടയിൽ നാല് ദിവസം മുമ്പ് മരത്തിൽ നിന്നും കുരങ്ങിനെ കാണാതായി. കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ തുടരുന്നതിനിടയിലാണ് മസ്കറ്റ് ഹോട്ടലിലെ മരത്തിൽ കുരങ്ങിനെ കണ്ടെത്തിയത്.