ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി എടുക്കാനായിട്ടില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ കാര്യത്തില്‍ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട്. സങ്കീര്‍ണമായ കേസില്‍ ഉചിതമായ നിലപാടെടുത്ത സര്‍ക്കാരിനെ കോടതി അഭിനന്ദിച്ചു. അതേസമയം ദത്ത് എടുത്തവരുടെ സ്വദേശം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തു വിടരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി.
കേസില്‍ കക്ഷി ചേര്‍ക്കണമെന്ന അനുപമയുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും വാദത്തിനെടുത്തില്ല. മറ്റു കാര്യങ്ങളില്‍ വ്യക്തത വന്നശേഷമേ ഹര്‍ജി പരിഗണിക്കൂ. അതേസമയം പുതുക്കിയ ദത്ത് ലൈസന്‍സ് ഹാജരാക്കാത്ത ശിശുക്ഷേമ സമിതിയെ കോടതി വിമര്‍ശിച്ചു. ദമ്പതികള്‍ക്ക് കുഞ്ഞിനെ നല്‍കിയപ്പോള്‍ ശിശു ക്ഷേമ സമിതി ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ദത്ത് ലൈസന്‍സാണെന്ന് കണ്ടെത്തിയ കോടതി സമിതിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വാക്കാല്‍ പരാമര്‍ശിച്ചു.
advertisement
കേസ് നവംബര്‍ 20ന് വീണ്ടും പരിഗണിക്കും. നിലവില്‍ ദത്തു നടപടികളില്‍ അന്തിമ വിധി പറയുന്നത് കോടതി നിര്‍ത്തിവച്ചിരിക്കുകയാണ്. അനുപമയുടെ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പൂര്‍ത്തിയായശേഷമേ വിധി പറയൂ. വനിതാശിശുക്ഷേമ വകുപ്പാണ് അനുപമയ്ക്കായി കോടതിയെ സമീപിച്ചത്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നവംബര്‍ 2 ന്; ജാമ്യം നല്‍കരുതെന്ന് പൊലീസ്
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍(Anupama Missing Baby Case) കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതി നവംബര്‍ രണ്ടിന് വിധി പറയും.
അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍,(PS Jayachandran) അമ്മ സ്മിത അടക്കമുള്ള ആറ് പ്രതികളാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ (anticipatory bail) നല്‍കിയത്. കേസിലെ വാദം പൂര്‍ത്തിയായി. അനുപമയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കുട്ടിയെ അമ്മയൈ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെതെന്ന് കോടതിയില്‍ പറഞ്ഞു.
അതേ സമയം അന്വേഷണം തുടരുകയാണെന്നും കേസിലെ ആറ് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കോടിതി കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ അഭിപ്രായം തേടിയിരുന്നു. കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന ഡയറക്ടര്‍ നടത്തുന്ന അന്വേഷണം തുടരുകയാണ്.