TRENDING:

ലഹരി വിരുദ്ധ പോരാട്ടത്തിന് കാൽപന്തിൻ്റെ ആവേശം

Last Updated:

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മേയേഴ്സ് ആൻ്റി-ഡ്രഗ് ക്യാമ്പയിൻ ഫുട്ബോൾ ടൂർണമെൻ്റ് ടർഫിൽ സംഘടിപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കായിക ലോകത്തിന് ആവേശം പകരുകയും ലഹരിക്കെതിരായ പോരാട്ടത്തിന് കരുത്ത് നൽകുകയും ചെയ്യുന്ന തിരുവനന്തപുരം നഗരസഭയുടെ പുതിയ മൾട്ടി സ്പോർട്സ് ടർഫ്  മുടവൻ മുകളിൽ ഉദ്ഘാടനം ചെയ്തു. മുടവന്മുകളിൽ പുതുതായി ആരംഭിച്ച ഈ ടർഫ്, ഉദ്ഘാടന ദിവസം തന്നെ ലഹരി വിരുദ്ധ ഫുട്ബോൾ മത്സരത്തിന് വേദിയായി എന്ന പ്രത്യേകതയുമുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മേയേഴ്സ് ആൻ്റി-ഡ്രഗ് ക്യാമ്പയിൻ ഫുട്ബോൾ ടൂർണമെൻ്റ് ടർഫിൽ സംഘടിപ്പിച്ചത്.
മന്ത്രി വി. ശിവൻകുട്ടിയും സി.കെ വിനീതും മേയർ ആര്യ രാജേന്ദ്രൻ സമീപം 
മന്ത്രി വി. ശിവൻകുട്ടിയും സി.കെ വിനീതും മേയർ ആര്യ രാജേന്ദ്രൻ സമീപം 
advertisement

യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റിനിർത്താൻ കായിക വിനോദങ്ങൾക്കുള്ള പ്രാധാന്യം ഊന്നിപ്പറയുന്നതായിരുന്നു ഈ മത്സരം. ടർഫിൻ്റെയും ടൂർണമെൻ്റിൻ്റെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഇന്ത്യൻ ഫുട്ബോൾ രംഗത്തെ പ്രമുഖ താരമായ സി.കെ. വിനീത് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതിയ ടർഫ്, പ്രദേശത്തെ കായിക പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുമെന്നും, ഫുട്ബോൾ അടക്കമുള്ള കായിക വിനോദങ്ങളിൽ കൂടുതൽ പേരെ സജീവമാക്കാൻ ഇത് പ്രചോദനമാകുമെന്നും പ്രതീക്ഷിക്കുന്നു. ആദ്യ ദിനം തന്നെ നിരവധി കായികപ്രേമികൾ ആണ് ടർഫിൽ എത്തിയത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേരും ചടങ്ങിൽ പങ്കെടുത്തു. ഫുട്ബോൾ മത്സര രംഗത്ത് കേരളത്തിൻ്റെ അഭിമാനമായി മാറിയ സി കെ വിനീത് ചടങ്ങിൽ മുഖ്യ ആകർഷണമായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ലഹരി വിരുദ്ധ പോരാട്ടത്തിന് കാൽപന്തിൻ്റെ ആവേശം
Open in App
Home
Video
Impact Shorts
Web Stories