കേരളത്തിൽ തന്നെ വളരെയധികം ആളുകളിൽ പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ വെള്ളപ്പാണ്ട് കണ്ടുവരുന്നുണ്ട്. അത്യാവശ്യം ചെലവേറിയ ചികിത്സയാണ് പലയിടത്തും ഈ രോഗത്തിനായി ചെലവാക്കേണ്ടി വരുന്നത്. എന്നാൽ തിരുവനന്തപുരം ജില്ലയിൽ വെള്ളപ്പാണ്ടിന് സൗജന്യ ചികിത്സ നൽകുന്ന ഒരിടമുണ്ട്. 20 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള രോഗബാധിതർക്കാണ് സൗജന്യ ചികിത്സ നൽകുന്നത്. രോഗബാധിതർക്ക് പലപ്പോഴും ഫലവത്തായി എങ്ങനെ ഈ രോഗത്തെ ചികിത്സിച്ചു മാറ്റാം എന്നതിനെപ്പറ്റി അറിവുണ്ടാകില്ല. അതുമാത്രമല്ല ചികിത്സയുടെ ചെലവിനെ പറ്റിയും രോഗികളിൽ ആശങ്കയുണ്ടാകും. എന്നാൽ തികച്ചും സൗജന്യമായാണ് തിരുവനന്തപുരത്തെ ഒരു സർക്കാർ ആശുപത്രി ഈ രോഗത്തിന് ചികിത്സ നൽകുന്നത്.
advertisement
തിരുവനന്തപുരം ആയുർവേദ കോളേജിൽ 20നും 50നും ഇടയിൽ പ്രായമുള്ള വ്യക്തികളിൽ ഉണ്ടാകുന്ന വെള്ളപ്പാണ്ട് രോഗത്തിന് സൗജന്യ ചികിത്സ നൽകുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആശുപത്രിയിലെ ഒന്നാം നമ്പർ ഒ പി യിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ചികിത്സ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9400311013, 8281591013.
