കാറിൽ നിന്ന് സിറിഞ്ചും മരുന്ന് കുപ്പികളും കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയതാണെന്ന് കരുതുന്നു. ഇദ്ദേഹത്തിൻറെ ഭാര്യയും ഡോക്ടറാണ്. അസിസ്റ്റൻറ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.
Also Read- അബദ്ധവശാൽ മദ്യത്തിൽ ബാറ്ററിവെള്ളം ഒഴിച്ച് കുടിച്ചയാൾ മരിച്ചു; സംഭവം ഇടുക്കി തോപ്രാംകുടിയിൽ
നാട്ടുകാരാണ് തോട്ടിൽ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ എത്തിയാണ് മൃതദേഹം ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന് വിഷാദ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
advertisement
Also Read- കൊല്ലത്ത് സുഹൃത്തുക്കൾ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).