സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ പ്രദേശം ഒരു കൂട്ടം ചെറുപ്പക്കാരുടെയും ജനപ്രതിനിധികളുടെയും ഇടപെടലോടെ ഇന്ന് നാടിൻ്റെ സ്പന്ദനം ആയി മാറിയിരിക്കുന്നു. ഇവിടുത്തെ വൈകുന്നേരം മുതിർന്നവർ സ്റ്റേഡിയത്തിൽ സായാഹ്നസവാരിക്കെത്തുമ്പോൾ പുതുതലമുറ കായിക പരിശീലനങ്ങളുടെ തിരക്കിലായിരിക്കും. സദാ സജീവമാകുന്ന സ്റ്റേഡിയം നാടിൻ്റെ സ്പന്ദനം തന്നെയാണ്. ഇങ്ങനെയൊരു സ്റ്റേഡിയം ഇവിടെയുള്ളതിൽ ഏറ്റവും അധികം ആശ്വസിക്കുന്നതും സന്തോഷിക്കുന്നതും ഇവിടത്തെ സ്ത്രീകളാണ്.
അതിന് പ്രധാന കാരണം എന്നത് ഒരു തലമുറയെ ഒന്നടങ്കം കായിക ലഹരിയിലേക്ക് കൈ പിടിച്ചു നടത്താൻ ഈ സ്റ്റേഡിയത്തിന് കഴിഞ്ഞു എന്നതുകൊണ്ടാണ്. മാരകമായ ലഹരി ഉപയോഗത്തിലേക്ക് വീണു പോകാതെ പുതുതലമുറയെ ഈ സ്റ്റേഡിയം മാടിവിളിക്കുമ്പോൾ പിന്നെ എങ്ങനെയാണ് സ്ത്രീകൾ സ്റ്റേഡിയത്തിൻ്റെ ആരാധകരായി മാറാതിരിക്കുക?
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 17, 2025 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ലഹരിക്ക് പകരം കായിക ലഹരി: ഒരു ഗ്രാമത്തിലെ യുവതലമുറയെ കൈപിടിച്ച് നടത്തിയ കണ്ടല സ്റ്റേഡിയം
