TRENDING:

ഇതാണ് 'റിയൽ കേരള സ്റ്റോറി': ആറ്റുകാൽ പൊങ്കാലയിൽ മതസൗഹാർദ്ദത്തിൻ്റെ മനോഹര കാഴ്ചകൾ

Last Updated:

മണക്കാട് വലിയ പള്ളിയിലും ക്രിസ്ത്യൻ ദേവാലയങ്ങളിലും ഭക്തർക്ക് ലഭിച്ച സ്നേഹവും കരുതലുമാണ് യഥാർത്ഥ കേരള സ്റ്റോറി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആറ്റുകാൽ പൊങ്കാല ലോകമെമ്പാടുമുള്ള മലയാളികൾ ശ്രദ്ധിക്കുന്ന ഒരു ചടങ്ങ് ആണല്ലോ. തിരുവനന്തപുരം നഗരത്തിൻ്റെ ആതിഥേയ മര്യാദകളും കേരളം പിന്തുടരുന്ന മതസൗഹാർദ്ദത്തിൻ്റെ പുതിയ സന്ദേശവും ഒക്കെ പൊങ്കാല കാലം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.
മണക്കാട് വലിയ പള്ളിക്ക് മുമ്പിൽ നിന്നുള്ള ദൃശ്യം
മണക്കാട് വലിയ പള്ളിക്ക് മുമ്പിൽ നിന്നുള്ള ദൃശ്യം
advertisement

സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്ന ആറ്റുകാൽ പൊങ്കാലയിലെ ഒരു വിശേഷമാണ് ഇന്ന് പങ്കുവെക്കുന്നത്. പാളയം മുസ്ലിം പള്ളിക്ക് മുൻപിൽ പൊങ്കാലയിടുന്നവരും മണക്കാട് വലിയ പള്ളിക്ക് മുൻപിൽ പൊങ്കാലയിടുന്നവരുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത രണ്ട് സ്റ്റോറികളിൽ ഉള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ രണ്ടു ചിത്രങ്ങളും മുന്നോട്ടുവയ്ക്കുന്നത് കേരളത്തിൻ്റെ മതസൗഹാർദ്ദത്തെയാണ്. മണക്കാട് വലിയ പള്ളിക്ക് ഉള്ളിൽനിന്ന് പൊങ്കാല ആവശ്യത്തിനുള്ള കുടിവെള്ളം ശേഖരിക്കുന്ന ഭക്തർ. അവർക്ക് വേണ്ടുന്ന എല്ലാ സഹായവും നൽകുന്ന പള്ളി കമ്മിറ്റി അംഗങ്ങൾ. സാഹോദര്യത്തിൻ്റെ കാഴ്ച ഇവിടംകൊണ്ട് അവസാനിച്ചു എന്നു കരുതുന്നു എങ്കിൽ നിങ്ങൾക്ക് തെറ്റി. പൊരി വെയിലിൽ പൊങ്കാലയിടാൻ എത്തിയവർക്ക് ദാഹജലവും ഭക്ഷണസാധനങ്ങളും ഒക്കെ പകർന്നു നൽകിയിരുന്നു വിവിധ ക്രിസ്ത്യൻ പള്ളികളുടെ നേതൃത്വത്തിലുള്ള പലരും. ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് മുൻപിൽ പൊങ്കാലയർപ്പിക്കാൻ എത്തിയവർക്കും ലഭിച്ചു സ്നേഹത്തിൻ്റെ കരുതൽ. ഇതൊക്കെ തന്നല്ലേ റിയൽ കേരള സ്റ്റോറി...

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഇതാണ് 'റിയൽ കേരള സ്റ്റോറി': ആറ്റുകാൽ പൊങ്കാലയിൽ മതസൗഹാർദ്ദത്തിൻ്റെ മനോഹര കാഴ്ചകൾ
Open in App
Home
Video
Impact Shorts
Web Stories